പുന്നപ്ര വയലാറിന്റെ മണ്ണിൽ കോൺഗ്രസ്സിനു അടിതെറ്റി: കോണ്‍ഗ്രസിന് തിരിച്ചടിയായത് കെസിയുടെ പിന്മാറ്റം
ആലപ്പുഴ: കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും പുന്നപ്ര വയലാറിന്റെ മണ്ണിൽ കോൺഗ്രസ്സിനു അടിതെറ്റി. കെ സി വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ മത്സരിച്ച കോൺഗ്രസ്സിന്റെ മഹിളാ നേതാവായ ഷാനിമോൾ ഉസ്മാനെ തകർത്ത് ആരിഫ് മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചാണ് ആലപ്പുഴയിലെ വിജയം.
കേരളത്തിന്റെ വിപ്ലവനായിക കെആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ആരിഫിനെ പരാജയപ്പെടുത്താൻ പീന്നീട് കോൺഗ്രസ്സിന് കഴിഞ്ഞില്ല. അങ്ങനെ മൂന്ന് തവണ അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ആരിഫിനെ പിന്നീട് ഇറക്കിയത് യുഡിഎഫിന്റെ കുത്തക സീറ്റായ ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിക്കാനായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ കെസി വേണുഗോപാൽ പിൻമാറിയതിനെ തുടർന്നു ഷാനിമോൾ മത്സരംഗത്തേക്ക് എത്തുകയായിരുന്നു.

പ്രചരണ രംഗത്ത് ഏറെ പിന്നിൽ പോയ ഷാനിമോൾ കൗണ്ടിംഗിൽ ആദ്യ രണ്ട് റൗണ്ട് ഷാനിമോൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു എങ്കിലും പിന്നീട് ആരിഫിന്റെ ലീഡ് വർദ്ധിച്ചു അങ്ങനെ ചെന്നിത്തല ജയിച്ച ഹരിപ്പാട് മണ്ഡലത്തിലടക്കം ഭൂരിപക്ഷം നേടികൊണ്ട് ആരിഫ് വിജയക്കൊടി പാറിച്ചു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ മന്ത്രി ജി സുധാകരനും മറ്റ് നേതാക്കൾക്കും ഒപ്പം വിജയം ആഘോഷിച്ചശേഷമാണ് ആരിഫ് മണ്ഡലത്തിലെ കൗണ്ടിംഗ് സെന്ററിലും എത്തിയത്. കൗണ്ടിംഗ് സെന്ററിലെ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് ആഹ്ളാദ പ്രകടനങ്ങൾ നടന്നത്.












Click it and Unblock the Notifications