വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച വിഎം സുധീരന്റെ യോഗത്തിൽ നിന്ന് കോൺഗ്രസ് നേതാവ് ഇറങ്ങി പോയി; തുടർന്ന് പൊട്ടിത്തെറിച്ചു സുധീരൻ
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനം നടത്തിയ വി എം സുധീരൻ്റെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക്. കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ഡിസിസി പ്രസിഡന്റുമായ ഡി സുഗതനാണ് ആലപ്പുഴയിലെ യുഡിഎഫ് മീഡിയ സെന്റർ ഉദ്ഘാടന യോഗത്തിൽ നിന്നും ഇറങ്ങി പോയത്. വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്.
വെള്ളാപ്പള്ളി നാഴികക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ്. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യൻ്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എസ്എൻഡിപി എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളിയെ നികൃഷ്ടമായി വിമർശിച്ച സിപിഎമ്മിനോട് തനിക്ക് സഹതാപം മാത്രമാണെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു സുധീരന്റെ പ്രസംഗം

സുധീരൻ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചെന്ന് ഡി സുഗതൻ പറഞ്ഞു. വെള്ളാപ്പള്ളിയെക്കുറിച്ച് പറഞ്ഞത് അനുചിതമായി പോയി. വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ല. വെള്ളാപ്പള്ളിയെ സുധീരൻ മോശമായ രീതിയിൽ വിമർശിച്ചത് മനപൂർവ്വമാന്നെന്നും സുഗതൻ പറഞ്ഞു. അതേ സമയം വേദിയിലായിരുന്നു ഡി സുഗതൻ ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്ന് വിഎം സുധീരൻ പ്രതികരിച്ചു.
എസ്എൻ ട്രസ്റ്റിൻ്റെ എക്സിക്യുട്ടീവ് അംഗം കൂടിയാണ് ഡി സുഗതൻ. ഇറങ്ങി പോക്കിന് ശേഷം ചേർന്ന കോൺഗ്രസ് യോഗത്തിൽ സുധീരൻ പൊട്ടിത്തെറിക്കുകയായിരുന്നു. പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുകളുണ്ട്; അവരെ ഒഴിവാക്കണമെന്നും സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുകയാണ് ഇക്കൂട്ടതുമാണന്ന് സുധീരൻ തുറന്നടിച്ചു. സുധീരന്റെ പ്രസംഗം ഡി സുഗതനെ ലക്ഷ്യംവച്ചായിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications