ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച വിഎം സുധീരന്റെ യോഗത്തിൽ നിന്ന് കോൺഗ്രസ് നേതാവ് ഇറങ്ങി പോയി; തുടർന്ന് പൊട്ടിത്തെറിച്ചു സുധീരൻ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനം നടത്തിയ വി എം സുധീരൻ്റെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക്. കോൺഗ്രസ് നേത‌ാവും മുൻ എംഎൽഎയും ഡിസിസി പ്രസിഡന്റുമായ ഡി സുഗതനാണ് ആലപ്പുഴയിലെ യുഡിഎഫ് മീഡിയ സെന്റർ ഉദ്ഘാടന യോഗത്തിൽ നിന്നും ഇറങ്ങി പോയത്. വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്.

വെള്ളാപ്പള്ളി നാഴികക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ്. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യൻ്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എസ്എൻഡിപി എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളിയെ നികൃഷ്ടമായി വിമർശിച്ച സിപിഎമ്മിനോട് തനിക്ക് സഹതാപം മാത്രമാണെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു സുധീരന്റെ പ്രസംഗം

dsugathan-1

സുധീരൻ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചെന്ന് ഡി സുഗതൻ പറഞ്ഞു. വെള്ളാപ്പള്ളിയെക്കുറിച്ച് പറഞ്ഞത് അനുചിതമായി പോയി. വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ല. വെള്ളാപ്പള്ളിയെ സുധീരൻ മോശമായ രീതിയിൽ വിമർശിച്ചത് മനപൂർവ്വമാന്നെന്നും സുഗതൻ പറഞ്ഞു. അതേ സമയം വേദിയിലായിരുന്നു ഡി സുഗതൻ ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്ന് വിഎം സുധീരൻ പ്രതികരിച്ചു.

എസ്എൻ ട്രസ്റ്റിൻ്റെ എക്സിക്യുട്ടീവ് അംഗം കൂടിയാണ് ഡി സുഗതൻ. ഇറങ്ങി പോക്കിന് ശേഷം ചേർന്ന കോൺഗ്രസ് യോഗത്തിൽ സുധീരൻ പൊട്ടിത്തെറിക്കുകയായിരുന്നു. പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുകളുണ്ട്; അവരെ ഒഴിവാക്കണമെന്നും സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുകയാണ് ഇക്കൂട്ടതുമാണന്ന് സുധീരൻ തുറന്നടിച്ചു. സുധീരന്റെ പ്രസംഗം ഡി സുഗതനെ ലക്ഷ്യംവച്ചായിരുന്നു.

English summary
congress leader leaves from vm sudheeran's meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X