ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ കൂട്ടരാജി; പണി കൊടുത്തത് കേരള കോണ്‍ഗ്രസ്, ഇനിയും രാജി എന്ന് ഭീഷണി

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസിന് താളം പിഴക്കുന്നു. ആലപ്പുഴ ജില്ലയില്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചു. നൂറനാട് പഞ്ചായത്തില്‍ 50ഓളം പേര്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകവെയാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജി. അടുത്തിടെ ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ബൈജു കലാശാല രാജിവച്ച് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വൈകാതെയുണ്ടായ പാര്‍ട്ടിയിലെ വിഭാഗീയതക്ക് കാരണം തേടുകയാണ് കോണ്‍ഗ്രസ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ആദ്യ രാജി ഇവരുടേത്

ആദ്യ രാജി ഇവരുടേത്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ബൈജു കലാശാല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ജില്ലയിലെ പ്രവര്‍ത്തകരില്‍ ഉടനീളം ഇളക്കമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെ അശോക് കുമാറും കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

നൂറനാട് പഞ്ചായത്തില്‍ കൂട്ടരാജി

നൂറനാട് പഞ്ചായത്തില്‍ കൂട്ടരാജി

നൂറനാട് പഞ്ചായത്തില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം 50ഓളം പേരാണ് കഴിഞ്ഞദിവസം രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. രാജിക്കാര്യം ഇവര്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയേറി എന്നാണ് ഇതില്‍ നിന്ന് അനുമാനിക്കുന്നത്.

രാജിവെക്കാന്‍ കാത്തിരിക്കുന്നവര്‍

രാജിവെക്കാന്‍ കാത്തിരിക്കുന്നവര്‍

താമരക്കുളം, വള്ളികുന്നം, ചുനക്കര, പാലമേല്‍ പഞ്ചായത്തുകളില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ വിവരം. ഇതുസംബന്ധിച്ച് അശോക് കുമാര്‍ സൂചന നല്‍കുകയും ചെയ്തു. ഈ മാസം 12ന് ചാരുംമൂടില്‍ പൊതുസമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജോസ് കെ മാണി പങ്കെടുത്തേക്കും.

രാജിക്ക് കാരണം ഇതാണ്

രാജിക്ക് കാരണം ഇതാണ്

കോണ്‍ഗ്രസിന് മതേതര നിലപാട് ഇല്ലാതായിരിക്കുന്നു എന്നാണ് രാജിവച്ച ചിലര്‍ കുറ്റപ്പെടുത്തുന്നത്. നേതാക്കളുടെ തമ്മിലടിയും ഇവര്‍ക്ക് മടുപ്പുണ്ടാക്കി. വര്‍ഗീയതയെ നേരിടാനും അതിനെതിരെ പ്രവര്‍ത്തിക്കാനും ഇടതുപക്ഷത്തിനാണ് സാധിക്കുക എന്നും രാജിവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നു.

പ്രമുഖരുടെ നീണ്ട നിര

പ്രമുഖരുടെ നീണ്ട നിര

കോണ്‍ഗ്രസ് നൂറനാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ബാബു കലഞ്ഞിവിള, സോമന്‍ മാധവന്‍, നൂറനാട് മണ്ഡലം മുന്‍ പ്രസിഡന്റ് പ്രദീപ് കിടങ്ങയം, സെക്രട്ടറി വേണു പാലമേല്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയില്‍ നിന്ന് എല്ലാവരും അംഗത്വം സ്വീകരിക്കും.

ഇടതുപക്ഷം മുന്നേറി

ഇടതുപക്ഷം മുന്നേറി

ആലപ്പുഴ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം സാധ്യമായിരുന്നില്ല. ഇടതുപക്ഷം പലയിടത്തും മികച്ച വിജയം നേടുകയും ചെയ്തു. ആലപ്പുഴ നഗരസഭ വീണ്ടെടുത്തു. ജില്ലാ പഞ്ചായത്തില്‍ 21 സീറ്റ് നേടിയായിരുന്നു വിജയം. 11 ബ്ലോക്ക് പഞ്ചായത്ത് പിടിക്കുകയും ചെയ്തു. പഞ്ചായത്തുകളിലും ഇടതുപക്ഷം ആധിപത്യം പുലര്‍ത്തി. വൈകാതെയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടമായുള്ള രാജി.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
Congress local leaders resigned and Joins Kerala Congress M in Alappuzha before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X