ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ സിപിഎമ്മില്‍ വിവാദം കെട്ടടുങ്ങുന്നില്ല; നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പരാതി

Google Oneindia Malayalam News
alappuzha

ആലപ്പുഴ: ആലപ്പുഴ സി പി എമ്മില്‍ വിവാദം കെട്ടടുങ്ങുന്നില്ല. ജില്ലയിലെ സി പി എമ്മില്‍ ഒരു വിഭാഗം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ഇപ്പോള്‍ ഉന്നയിക്കുന്ന പുതിയ പരാതി. ഒരു വിഭാഗം നേതാക്കളാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏരിയ സെക്രട്ടറിമാടക്കം നാല് പേര്‍ ഡി ജി പിക്ക് പരാതി നല്‍കി. പൊലീസുകാരുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ലഹരിക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സി പി എമ്മില്‍ വിവാദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദം തലവേദനയായിരിക്കുന്നത്. ലഹരി കടത്ത് ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടുന്ന എ ഷാനവാസിനെ അനുകൂലിക്കുന്നവരും മറുപക്ഷവും ചില നേതാക്കളുടെ നീക്കങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തയതെന്നാണ് പറയപ്പെടുന്നത്.

മോദി പോക്കറ്റടിക്കാരന്റെ റോളിലെങ്കിൽ പിണറായി പിടിച്ച് പറിക്കാരന്റെ റോളിൽ; രൂക്ഷവിമർശനവുമായി ടി സിദ്ധിഖ്മോദി പോക്കറ്റടിക്കാരന്റെ റോളിലെങ്കിൽ പിണറായി പിടിച്ച് പറിക്കാരന്റെ റോളിൽ; രൂക്ഷവിമർശനവുമായി ടി സിദ്ധിഖ്

നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ ബന്ധമില്ലാത്തവരുടെ ഫോണ്‍ വിളികളും ചോര്‍ത്തുന്നതായി ആരോപണമുണ്ട്. അതേസമയം, ആലപ്പുഴ സി പി എമ്മില്‍ അടുത്തിടെ വലിയ വവാദങ്ങളാണ് ഉയര്‍ന്നത്. വിഭാഗിയതെ തുടര്‍ന്ന് കുട്ടനാട്ടിലെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലനില്‍ക്കുന്നതാണ് കുട്ടനാട് സി പി എമ്മിലെ വിഭാഗീയത. കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും ഉള്‍പ്പെടെയാണ് രാജിവച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ മാധ്യമങ്ങള്‍ ആലപ്പുഴയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നുണകള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു .

സി പി എമ്മിനെതിരെ ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ വന്നി കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നാണ് നേതൃത്വം അറിയിച്ചത്. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങളും പ്രവണതകളും സ്വീകരിക്കുന്നതായി ഉണ്ടാകും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാന്‍ പാടില്ല.

എന്നാല്‍ ജില്ലയില്‍ ഏതാനും ചില സഖാക്കള്‍ തെറ്റായ സമൂഹം അങ്ങീകരിക്കാത്ത ചില തെറ്റുകളില്‍ അകപ്പെട്ടതായി ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ചില സംഘടനാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതേപോലുള്ള തെറ്റായ പ്രവണതകള്‍ ചെയ്യുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുമില്ല.

ഈ പ്രശ്‌നങ്ങളില്‍ കൈകൊണ്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ട് എന്ന രൂപത്തില്‍ ചില സഖാക്കളുടെ പേരെടുത്ത് പറഞ്ഞ് വാര്‍ത്തകള്‍ കൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി കൊടുത്ത് പാര്‍ട്ടിയെയും സഖാക്കളെയും മോശപ്പെടുത്തുവാനുള്ള മാധ്യമ നുണ പ്രചരണം തുടരുകയാണെന്നും നേതൃത്വം അറിയിച്ചിരുന്നു .

കുട്ടനാട് ഏരിയായില്‍ പാര്‍ട്ടി സഖാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ തര്‍ക്കമുണ്ടായിരുന്നതില്‍ ചിലര്‍ കുറെ അധികം സഖാക്കളുടെ പേര് എഴുതി തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് നല്‍കുകയുണ്ടായി. അവര്‍ നല്‍കിയ വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് പാര്‍ട്ടിയെ മോശപ്പെടുത്തുവാനുള്ള പ്രവണതയാണ് മാധ്യമങ്ങളില്‍ ചിലര്‍ സ്വീകരിച്ചത്.

ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്ന് വരിക സ്വഭാവികമാണ് . ആ പ്രശ്‌നങ്ങള്‍ ഓരോന്നും ചര്‍ച്ച ചെയ്ത് പരിഹരിച്ച് പാര്‍ട്ടിയെ ഏകീകരിക്കുകയും പാര്‍ട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യുമെന്നും സി പി എം അറിയിച്ചിരുന്നു.

English summary
Controversy does not end in Alappuzha CPM; Complaint that leaders' phones were hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X