Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതപ്പെയ്ത്തില്‍ ക്ഷേത്ര പരിസരം തോടായി; ചെമ്പില്‍ കയറി തുഴഞ്ഞ് വധൂ വരന്മാരുടെ താലികെട്ട്

ആലപ്പുഴ: കോരിച്ചൊരിയുന്ന മഴ. . .പ്രദേശത്താകെ വെള്ളക്കെട്ട്. ഇതോടെ വിവാഹത്തിനായി ചെമ്പില്‍ കയറി വിവാഹ വേദിയില്‍ എത്തിയിരിക്കുകയാണ് ഒരു വധു വരന്മാര്‍. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തകഴി സ്വദേശിയായ ആകാശിന്റെയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടെയും വിവാഹമാണ് ഇന്ന് വെള്ളപ്പൊക്കത്തിനിടെയില്‍ നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അപ്രതീക്ഷിതമായ പ്രളയത്തില്‍ ക്ഷേത്രത്തിലെ പരിസരം വെള്ളത്തില്‍ മുങ്ങിയതോടെയാണ് ചെമ്പില്‍ കയറി ഇവര്‍ക്ക് താലകെട്ട് നടത്തേണ്ടിവന്നത്.

Recommended Video

cmsvideo
    ആലപ്പുഴയിലെ ചെമ്പ് കല്ല്യാണം ലൈവായി കണ്ടത് ലക്ഷങ്ങള്‍
    1

    പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് ചെമ്പ ഒരുക്കിയത്. ചെമ്പില്‍ കയറിയതുകൊണ്ട് തന്നെ വധൂവവരന്മാര്‍ക്ക് വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളിവെള്ളം പോലും വീഴാതെ കൃത്യസമയത്ത് താലികെട്ട് നടന്നു. ഇവരുടെ ഒപ്പമുണ്ടായവര്‍ വലിയ പിന്തുണയാണ് വധൂവരന്മാര്‍ക്ക് നല്‍കിയത്. ക്ഷേത്രത്തില്‍ മുട്ടോളം പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു.

    അടിപൊളി ലുക്കില്‍ തിളങ്ങി നിരഞ്ജന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    2

    കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ പറഞ്ഞു. ഇവരുടെ വിവാഹ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്തായായും വിവാഹം വെള്ളപ്പൊക്കത്തിനിടെയിലും കളര്‍ഫുള്ളായെന്ന് വേണം പറയാന്‍.

    3

    അതേസമയം, ആലപ്പുഴ ജില്ലയില്‍ ഞായരാഴ്ത ശക്തമായ മഴ ലഭിച്ചില്ലെങ്കിലും നദികളില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായിരുന്നു. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അടക്കം താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. എടത്വ, തലവടി, മുട്ടാര്‍, നീരേറ്റുപേട്ട ഭാഗങ്ങള്‍ വെള്ളപ്പൊക്കക്കെടുതിയിലാണ്. വീടുകളില്‍ വെള്ളം കയറുന്നത് ജനജീവിതത്തെ ദുസഹമാക്കിയിട്ടുണ്ട്. അപ്പര്‍കുട്ടനാട്ടില്‍ മാത്രം ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

    4

    അമ്പലപ്പുഴ മണ്ഡലത്തില്‍ കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്ക സാധ്യത നിലവിലുണ്ട്. ഓരോ വില്ലേജ് പരിധിയിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എച്ച് സലാം എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ മഴക്കെടുതി നേരിടുന്നതിന് ആലപ്പുഴ മണ്ഡലത്തില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പി പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+