ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് 19: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മാര്‍ച്ച് 5 മുതല്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടത്തും

Google Oneindia Malayalam News

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനായി മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് ഏഴു വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി മെഗാ ക്യാമ്പുകള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ചേര്‍ത്തല ടൗണ്‍ ഹാള്‍, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാള്‍, ഹരിപ്പാട് കാവല്‍ മര്‍ത്തോമ ഡെവലപ്മെന്റ് സെന്റര്‍, കായംകുളം ടൗണ്‍ഹാള്‍, മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായാണ് ക്യാമ്പ്. രാവിലെ 9.30 മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരിച്ചറിയല്‍രേഖയും ആധാര്‍ കാര്‍ഡുമായി അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കണം.

covid

അതേസമയം, ആലപ്പുഴ ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഒരാള്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 217പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75660പേര്‍ രോഗ മുക്തരായി.3272പേര്‍ ചികിത്സയില്‍ ഉണ്ട്.

സംസ്ഥാനത്ത് 2616 പേര്‍ക്ക് കൂടി കൊവിഡ്; 4156 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 4255 ആയിസംസ്ഥാനത്ത് 2616 പേര്‍ക്ക് കൂടി കൊവിഡ്; 4156 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 4255 ആയി

ബാലുശേരി നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടില്ല, കുത്തിത്തിരിപ്പിന് പിന്നിൽ സ്ഥാനാർത്ഥി മോഹികൾ: ധർമ്മജൻബാലുശേരി നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടില്ല, കുത്തിത്തിരിപ്പിന് പിന്നിൽ സ്ഥാനാർത്ഥി മോഹികൾ: ധർമ്മജൻ

കട്ടക്കലിപ്പിൽ ബിഗ് ബോസ്: സജ്നയെ സായി പരിക്കേൽപ്പിച്ചോ? നിമിഷ നേരം കൊണ്ട് ലക്ഷ്വറി ടാസ്ക് നിർത്തലാക്കികട്ടക്കലിപ്പിൽ ബിഗ് ബോസ്: സജ്നയെ സായി പരിക്കേൽപ്പിച്ചോ? നിമിഷ നേരം കൊണ്ട് ലക്ഷ്വറി ടാസ്ക് നിർത്തലാക്കി

English summary
Covid 19: A mega vaccination camp for election officials will be held from March 5 in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X