ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് 19 വ്യാപനം; ആലപ്പുഴ ജില്ലയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം പുതുവത്സരം ആഘോഷിക്കാന്‍ ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ അനുമതി നല്‍കി. എല്ലാ പുതുവത്സരാഘോഷങ്ങളും രാത്രി 10 മണിക്ക് മുന്‍പായി അവസാനിപ്പിക്കണം.

ജില്ലയിലെ പുതുവത്സരാഘോഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് ഉറപ്പുവരുത്തുവാനും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, റവന്യു അധികാരികള്‍, ജില്ലാ ഓഫീസര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഡിടിപിസി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, പോര്‍ട്ട് ഓഫീസര്‍ ആലപ്പുഴ എന്നിവരെ ചുമതലപ്പെടുത്തി.

alappuzha

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂട്ടുന്നത് കര്‍ശനമായി നിയന്ത്രിക്കും. പുതുവത്സരത്തോടനുബന്ധിച്ച് ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ കോവിഡ് മാനദണ്ഡപ്രകാരം പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ മാത്രമായി നടത്തണം. ആഘോഷങ്ങളില്‍ പരിമിതമായ ആളുകള്‍ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിച്ച് മാസ്‌ക്, സാനിടൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിച്ച് നടത്തണം.

എല്ലാ പുതുവത്സരാഘോഷങ്ങളും രാത്രി 10 മണിക്ക് മുന്‍പായി അവസാനിപ്പിക്കേണ്ടതാണ്. 10 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള വരെ മാത്രമേ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. കോവിഡ് രോഗലക്ഷണം ഉള്ളവരും മറ്റു രോഗങ്ങളുള്ളവരും യാതൊരു കാരണവശാലും ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല. പുതുവത്സരാഘോഷ ദിവസം (ഡിസംബര്‍ 31) ജില്ലയിലെ ബീച്ചിലേക്കുള്ള സന്ദര്‍ശനം രാത്രി 10 മണി വരെയായി ക്രമീകരിച്ചു.

കോവിഡ് 19 പ്രോട്ടോകോള്‍ സംബന്ധിച്ച വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ വരത്തക്കവിധം പുതുവത്സരാഘോഷം നടത്തപ്പെടുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. പുതുവത്സരാഘോഷം നടത്തപ്പെടുന്ന സ്ഥലങ്ങള്‍ ഇടവിട്ടുള്ള സമയങ്ങളില്‍ അണുവിമുക്തമാക്കി ശുചീകരിക്കണം. ഈ സ്ഥലങ്ങളില്‍ ഡസ്റ്റ് ബിന്നുകള്‍, സാനിറ്റൈസറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണം. പുതുവത്സരാഘോഷ ദിവസം (ഡിസംബര്‍ 31-ന്) ജില്ലയിലെ ബീച്ചുകളോട് ചേര്‍ന്നുള്ള അംഗീകൃത കച്ചവടസ്ഥാപനങ്ങള്‍ വൈകുന്നേരം 10 വരെ പ്രവര്‍ത്തിപ്പിക്കാം. വേലിയേറ്റ സാധ്യത മുന്‍നിര്‍ത്തി (ഡിസംബര്‍ 31-ന്) കടല്‍ത്തീരങ്ങളില്‍ ലൈഫ് ഗാര്‍ഡുകളും, കോസ്റ്റല്‍ പോലീസും, ടൂറിസം പോലീസും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചു നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
Covid 19; Alappuzha district administration impose restrictions on New Year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X