ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: കേന്ദ്രസര്‍ക്കാര്‍ പഠന സംഘം ആലപ്പുഴയില്‍, സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, കേരളത്തിലെ കോവിഡും രോഗനിയന്ത്രണവും സംബന്ധിച്ച പഠന സംഘം, ശനിയാഴ്ച ആലപ്പുഴ ജില്ലയിലെത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദര്‍ശിച്ചത്.

ജില്ലയില്‍ എത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്‍.സി.ഡി.സി അഡൈ്വസര്‍ ഡോ.എസ്.കെ.ജെയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രണയ് വര്‍മ, പൊതുജനാരാഗ്യ വിദഗ്ധ ഡോ.രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ബിനോയ് എസ്.ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.

kerala

രാവിലെ ആലപ്പുഴ കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ അലക്‌സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. കളക്ടറും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് വിവരിച്ചു. വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം സംഘം തിരുവനന്തപുരത്തെത്തി അരോഗ്യ വകുപ്പും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കും.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സംഘം മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍

കണ്ടെയ്ന്‍ മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രോഗം വ്യാപകമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംഘം ചര്‍ച്ച ചെയ്തു.

ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെയും മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരുടെയും സമിതി രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തേടും.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
Covid 19: Central Government Study Group Reached in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X