ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം: ആലപ്പുഴയില്‍ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കോവിഡ് തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ജില്ലാ കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി.

covid

ജില്ലയിലെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ നടത്തുവാന്‍ അധികാരപ്പെട്ട മത പുരോഹിതന്‍, ചടങ്ങുകളില്‍ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികള്‍ ഉള്‍പ്പെടെ പരമാവധി 10 പേരായി നിയന്ത്രിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ മുഖന വിശ്വാസികള്‍ക്ക് വീടുകളില്‍ ഇരുന്ന് കാണുന്നതിനുള്ള സംവിധാന അധികാരികള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ എല്ലാ ദിവസവും കൃത്യമായി രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം. പങ്കെടുക്കുന്നവര്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ്. സംസ്ഥാനത്ത് രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ സമയത്ത് മതപരമായ ഒത്തു ചേരലുകള്‍ നിരോധിച്ചിരിക്കുന്നു.
ഈ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെയും സെക്ടറല്‍ മജിസ്ടറേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനം നടയുന്നതിനായി കോവിഡ് പരിശോധനയും ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറികളിലും മറ്റ് തൊഴില്‍ ശാലകളിലും ജോലി ചെയ്യുന്നവര്‍, തുണിക്കടയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരിശോധന നടത്തി വരുകയാണ്. ഒരു ദിവസം പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണം ആശാ പ്രവര്‍ത്തകര്‍ വഴി തലേ ദിവസം തന്നെ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം. പരിശോധന സ്ഥലത്തെ തിരക്കൊഴിവാക്കാന്‍ ഇത് സഹായിക്കും. ഒപ്പം നിര്‍ദ്ദിഷ്ട ആളുകള്‍ കൃത്യസമയത്ത് പരിശോധനയ്ക്ക് എത്തിച്ചേരുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കേണ്ടതുമാണ്.

ഭര്‍ത്താവിന് മറ്റൊരു ബന്ധം, വെളിപ്പെടുത്തലുമായി നടി അമ്പിളി; വിവാഹ മോചനം ആവശ്യപ്പെടുന്നുഭര്‍ത്താവിന് മറ്റൊരു ബന്ധം, വെളിപ്പെടുത്തലുമായി നടി അമ്പിളി; വിവാഹ മോചനം ആവശ്യപ്പെടുന്നു

'ഞാന്‍ ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ', സൂര്യയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി മണിക്കുട്ടൻ'ഞാന്‍ ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നില്ലേ', സൂര്യയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി മണിക്കുട്ടൻ

 ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍

English summary
Covid 19: daily activities of the places of worship were limited to ceremonies In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X