കൊവിഡ് 19: ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തി ആലപ്പുഴ ജില്ലയിലെ ഓക്സിജന്‍ വാര് റൂം
ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം ഒഴിവാക്കാന്‍ കരുതല്‍ നടപടികളുമായി ജില്ലയിലെ ഓക്സിജന്‍ വാര് റൂം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ വാര് റൂം വഴി ജില്ലയില്‍ കൃത്യമായ ഓക്സിജന്‍ മാനേജ്മെന്റ് നടക്കുന്നുണ്ട്.

ജില്ലയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള 36 സര്‍ക്കാര്‍ ആശുപത്രികള്‍, 38 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഓക്സിജന്റെ മാനേജ്മെന്റാണ് വാര് റൂം വഴി നിയന്ത്രിക്കുന്നത്. ഈ 74 ആശുപത്രികളും വാര് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ജാഗ്രതാ പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രികളില്‍ ഓരോ ദിവസവും വേണ്ടി വരുന്ന ഓക്സിജന്റെ അളവ് വാര് റൂം വഴി ശേഖരിക്കും.
ഏതെങ്കിലും ആശുപത്രിയില്‍ ഓക്സിജന്‍ പര്യാപ്തമായ അളവില്‍ ലഭ്യമല്ലെന്നു കണ്ടാല്‍ ഇവിടേക്ക് മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ നിന്നും ആവശ്യമായ ഓക്സിജന്‍ എത്തിക്കും. അതോടൊപ്പം ആശുപത്രികളില്‍ അമിതമായി ഓക്സിജന്‍ സ്റ്റോക് ചെയ്യുന്നുണ്ടോ എന്നും വാര് റൂം വഴി കൃത്യമായി പരിശോധിക്കുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും ഓക്സിജന്‍ ലഭ്യമാകുന്നതിനായി ആശുപത്രികള്‍ക്ക് 'ക്രിറ്റിക്കല്‍ ഡിമാന്‍ഡ് ' എന്ന അടിയന്തിര സഹായത്തിലൂടെ ഓക്സിജന്‍ ലഭ്യമാക്കാനും വാര് റൂം വഴി സാധിക്കും.
ഓരോ ആശുപത്രിയിലെയും വിവരങ്ങള്‍ അതത് ദിവസം കൃത്യമായ പരിശോധനയിലൂടെ വാര് റൂമിനെ അറിയിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. ഓക്സിജന്‍ മാനേജ്മെന്റിനു പുറമേ ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 'ബെഡ് മാനേജ്മെന്റുമുണ്ട്'. ആശുപത്രികളിലെ ആകെ കിടക്കകളുടെയെണ്ണം, നിലവില്‍ ഒഴിവുള്ള കിടക്കകള്‍ അടക്കമുള്ള വിവരങ്ങള്‍ കൃത്യമായി വിലയിരുത്തി അതിനനുസരിച്ചാണ് ബെഡ് മാനേജ്മെന്റ് നടപ്പാക്കുന്നത്.
ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം
ഇതിലൂടെ ജില്ലയിലെ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത ഉറപ്പ് വരുത്താം. നോഡല്‍ ഓഫിസറായ സബ് കളക്ടര്‍ എസ്. ഇലക്യയ്ക്കാണ് വാര് റൂം പ്രവര്‍ത്തനങ്ങളുടെ ചുമതല. ഡോ. ബിനീഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യു വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാര് റൂം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications