ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടിനായി നമ്മള്‍ ധൈര്യമേകി; ആലപ്പുഴയില്‍ ആശ്വാസം പകര്‍ന്ന് ജനപ്രതിനിധികള്‍ വീട്ടുമുറ്റത്ത്

Google Oneindia Malayalam News

ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളില്‍ കഴിയുന്നവര്‍ക്ക് ധൈര്യമേകിയും ആശ്വാസം പകര്‍ന്നും ജനപ്രതിനിധികളുടെ ഭവന സന്ദര്‍ശനം. പി.പി.ഇ. കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകള്‍ സന്ദര്‍ശിച്ചത്. പരിപാടിക്ക് നിയുക്ത എം.എല്‍.എ. പി.പി. ചിത്തരഞ്ജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി.

covid

മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. 'നാടിനായി നമ്മള്‍ ' എന്ന പേരില്‍ ആര്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഭവന സന്ദര്‍ശനം നടത്തിയത്.
12 സംഘങ്ങളായി 440 വീടുകളിലായിരുന്നു സന്ദര്‍ശനം. നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് വോളന്റിയര്‍മാര്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും യുവതയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും നിയുക്ത എം.എല്‍.എ. പി.പി. ചിത്തരജ്ഞന്‍ പറഞ്ഞു.

സച്ചിദാനന്ദനും അരുന്ധതി റോയിയും കേരളത്തിന് അപമാനം; രണ്ട് പേരുടെയും ഇര മോദിയാണെന്ന് ഗോപാലകൃഷ്ണൻസച്ചിദാനന്ദനും അരുന്ധതി റോയിയും കേരളത്തിന് അപമാനം; രണ്ട് പേരുടെയും ഇര മോദിയാണെന്ന് ഗോപാലകൃഷ്ണൻ

ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനും ആത്മവിശ്വാസം പകരുന്നതിനും ഭവന സന്ദര്‍ശനത്തിലൂടെ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.

'നാടിനായി നമ്മൾ '! കൊവിഡ് ഭീതിയിൽ ധൈര്യം പകർന്ന് ജനപ്രതിനിധികൾ... പിപിഇ കിറ്റ് അണിഞ്ഞ് വീടുകളിലേക്ക്'നാടിനായി നമ്മൾ '! കൊവിഡ് ഭീതിയിൽ ധൈര്യം പകർന്ന് ജനപ്രതിനിധികൾ... പിപിഇ കിറ്റ് അണിഞ്ഞ് വീടുകളിലേക്ക്

മരുന്ന്, ഭക്ഷണം, വെള്ളം, സാധന സാമഗ്രികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തിയതായും പ്രസിഡന്റ് പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലും നാടിനായി നമ്മള്‍ എന്ന കാമ്പയിന്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍,, ജില്ലാ പഞ്ചായത്തംഗവും ജീവതാളം പെയിന്‍ ആന്റ് പാലിയേറ്റീവ് ജനറല്‍ കണ്‍വീനറുമായ അഡ്വ. ആര്‍. റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍, വൈസ് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, എം. രജീഷ്, സൂയമോള്‍ , സന്തോഷ്, ബിപിന്‍ രാജ്, അശ്വിനി, പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യാട് ഗ്രാമ പഞ്ചായത്ത്, ജീവതാളം പെയിന്‍ ആന്റ് പാലിയേറ്റീവ് എന്നിവര്‍ സംയുക്തമായിട്ടാണ് നാടിനായി നമ്മള്‍ കാമ്പയിന്‍ നടത്തിയത്.

നെഞ്ചിടിപ്പ് കൂട്ടി മോഹന്‍ലാലിന്റെ എലിമിനേഷന്‍ എപ്പിസോഡ്... ഒടുവില്‍ സൂര്യ ജസ്റ്റ് എസ്‌കേപ്പ്ഡ്! നെഞ്ചിടിപ്പ് കൂട്ടി മോഹന്‍ലാലിന്റെ എലിമിനേഷന്‍ എപ്പിസോഡ്... ഒടുവില്‍ സൂര്യ ജസ്റ്റ് എസ്‌കേപ്പ്ഡ്!

English summary
Covid 19: People's representatives are in the backyard to provide relief in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X