ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് 19: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

Google Oneindia Malayalam News

ആലപ്പുഴ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

covid

ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ, മാസ്‌ക് , സാനിറ്റസര്‍, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. ഓ.പി. സമയം 8 മുതല്‍ 11 വരെയായി ക്രമീകരിച്ചു. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ ചീട്ട് പ്രകാരം പരമാവധി 2 മാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാര്‍മസിയില്‍ നിന്ന് നല്‍കും. ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കള്‍ വന്നാല്‍ മതിയാകും.

 എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ

ഓ.പി.കളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ചെറിയ അസുഖങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചികിത്സ തേടണം. മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വരിക. രോഗീ സന്ദര്‍ശനം ഒഴിവാക്കുക. രോഗികളുടെ അടുത്ത് പെരുമാറുന്നതും അവരെ സ്പര്‍ശിക്കുന്നതും കഴിയുന്നതും ഒഴിവാക്കുക - മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

'അക്കൗണ്ടിൽ ബാക്കി ഉളളത് രണ്ട് ലക്ഷം, മുഖ്യമന്ത്രിയോട് തീരാത്ത കടപ്പാട്', കെടി ജലീലിന്റെ കുറിപ്പ്'അക്കൗണ്ടിൽ ബാക്കി ഉളളത് രണ്ട് ലക്ഷം, മുഖ്യമന്ത്രിയോട് തീരാത്ത കടപ്പാട്', കെടി ജലീലിന്റെ കുറിപ്പ്

കൊവിഡ് വ്യാപനം; രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ, നിര്‍മ്മല സീതാരാമന്‍ പറയുന്നത് ഇങ്ങനെകൊവിഡ് വ്യാപനം; രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ, നിര്‍മ്മല സീതാരാമന്‍ പറയുന്നത് ഇങ്ങനെ

English summary
Covid 19: RTPCR mandatory for visit to Alappuzha Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X