ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വാക്‌സിന്‍ ആലപ്പുഴ ജില്ലയിലെത്തി, എത്തിയത് കൊവിഷീല്‍ഡ് വാക്‌സിന്റെ 22460 ഡോസുകള്‍

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ജില്ലയിലെത്തി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തില്‍ എത്തിച്ച വാക്സിന്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, ഡി എം ഒ ഡോ. എല്‍ അനിതകുമാരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കോവി ഷീല്‍ഡ് എന്ന വാക്സിന്റെ 22460 ഡോസാണ് ജില്ലയില്‍ എത്തിച്ചത്.

covid

ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി. ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഈ ഒമ്പതു കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്‌സിന്‍ വിതരണം. വിതരണത്തിനായി എത്തിച്ചിട്ടുള്ള പ്രതിരോധ വാക്‌സിന്‍ നാളെ ( 15/1/2021) എല്ലാ കേന്ദ്രങ്ങളിലും പൂര്‍ണമായും എത്തിക്കും.

അതേസമയം, ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലുറപ്പ് പദ്ധതി;മുഹമ്മ പഞ്ചായത്ത് ആലപ്പുഴ ജില്ലയില്‍ ഒന്നാമത്തൊഴിലുറപ്പ് പദ്ധതി;മുഹമ്മ പഞ്ചായത്ത് ആലപ്പുഴ ജില്ലയില്‍ ഒന്നാമത്

നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുളള സീറ്റുകൾക്ക് വേണ്ടി കോൺഗ്രസിൽ പിടിവലി, പിസി ചാക്കോയും എത്തിയേക്കുംനിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുളള സീറ്റുകൾക്ക് വേണ്ടി കോൺഗ്രസിൽ പിടിവലി, പിസി ചാക്കോയും എത്തിയേക്കും

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറുംഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും

ജയസാധ്യതയുള്ള 14 സീറ്റുകള്‍ വേണം, കടുപ്പിച്ച് മഹിളാ കോണ്‍ഗ്രസ്, രാഹുലിനെ കാണാന്‍ ഉമ്മന്‍ ചാണ്ടി!!ജയസാധ്യതയുള്ള 14 സീറ്റുകള്‍ വേണം, കടുപ്പിച്ച് മഹിളാ കോണ്‍ഗ്രസ്, രാഹുലിനെ കാണാന്‍ ഉമ്മന്‍ ചാണ്ടി!!

English summary
Covid 19 vaccine update: Covid vaccine has reached Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X