ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

Google Oneindia Malayalam News

ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി, ഞായര്‍, അവധി ദിവസങ്ങളിലും മറ്റു ദിവസങ്ങളിലും വൈകിട്ട് ആറു വരെ മാത്രമേ ആളുകള്‍ക്ക് പ്രവേശന അനുമതി നല്‍കൂ. മുമ്പ് വൈകിട്ട് ഏഴു വരെയായിരുന്നു അനുമതി.

covid

വിവാഹം, പൊതു ചടങ്ങുകള്‍, വാര്‍ഷിക പരിപാടികള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ഉടമസ്ഥരും, പള്ളി പരിപാടികള്‍ ഉത്സവങ്ങള്‍ തുടങ്ങിയ സംഘാടകരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ജില്ലയില്‍ രണ്ടു ദിവസമായി നടന്ന കോവിഡ് മാസ് ഡ്രൈവിന്റെ ഭാഗമായി 25,129 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈല്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്. വെള്ളിയാഴ്ച 12,488 പേരെയും ശനിയാഴ്ച 12,641 പേരെയും പരിശോധിച്ചു.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

അതേസമയം, കഴിഞ്ഞ ദിവസം ജില്ലയില്‍ ഇന്നലെ 908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 10പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 893 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .294 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 82705 പേര്‍ രോഗ മുക്തരായി.4562 പേര്‍ ചികിത്സയിലുണ്ട്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
Covid cases are rise in Alappuzha; District administration tightens restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X