ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
ആലപ്പുഴ: കോവിഡ് 19 പ്രതിരോധവും ചികിത്സാ സംവിധാനവും ശക്തിപ്പെടുത്താനുള്ള കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍. ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പെരുമ്പളം, പട്ടണക്കാട്, ചേര്‍ത്തല തെക്ക്, ചേര്‍ത്തല വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു നിര്‍ദ്ദേശം. എല്ലാ വാര്‍ഡുകളിലും ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.

ക്വാറന്റൈനിലുള്ളവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, സെക്കണ്ടറി സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, ആരാധനാലയങ്ങളിലും മറ്റും ആളുകള്‍ കൂടുതലായി എത്തുന്ന അവസ്ഥ, ആളുകളുടെ അനാവശ്യ സഞ്ചാരം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേകം വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ശ്രദ്ധിക്കണം. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇനിയും രോഗം പടരാതിരിക്കാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള രണ്ടാംഘട്ട വാക്‌സിനേഷന് പ്രഥമ പരിഗണന നല്‍കണം. സാധ്യമെങ്കില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കണം. ദ്വീപ് പഞ്ചായത്തായ പെരുമ്പളത്ത് രോഗബാധിതര്‍ക്കായി കൃത്യമായ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം. പ്രായമായവര്‍, കോവിഡ് ബാധിച്ച് ഭേദമായവര്‍, ക്വറന്റൈനില്‍ കഴിയുന്നവര്‍ ഉള്ളപ്പടെയുള്ളവര്‍ക്കായാണീ പദ്ധതി. പഞ്ചായത്തിലെ എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു.
എല്ലാ വീടുകളിലും വൈകിട്ട് അണു നശീകരണത്തിനായി അപരാജിത ചൂര്‍ണം പുകയ്ക്കാനായി ധൂപ സന്ധ്യ എന്ന പദ്ധതിയും ഉടന്‍ നടപ്പാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനായി ടെലി മെഡിസിന്‍ യൂണിറ്റും സജ്ജമാക്കി. പഞ്ചായത്തിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന് കീഴിലാണ് ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications