ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോക്ടർ ഉൾപ്പടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊറോണ; ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ അതീവ ജാഗ്രത

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് നഴ്‌സുമാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയെ ഇവിടെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്നാകാം രോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പടര്‍ന്നത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

covid

അഞ്ച് പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. രോഗം പടര്‍ന്ന പശ്ചാത്തലത്തില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി അടയ്്കണമെന്ന് നഗരസഭ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

അതേസമയം, ജില്ലയില്‍ കഴിഞ്ഞ ദിവസം 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 24 പേരുടെ ഫലം നെഗറ്റീവായിരുന്നു. ഇന്ന് സ്ഥിരീകരിച്ച ആരോഗ്യപ്രവര്ഡത്തകരെ കൂടാതെ ആകെ 262 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ഇതിനിടെ നൂറനാട് ഐ.ടി.ബി.പി ബാരക്കിലെ രോഗവ്യാപനം തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഐ.ടി.ബി.പി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ ഐ.ടി.ബി.പി. ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനക്കായി ശേഖരിക്കും. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐ.ടി.ബി.പി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. ഈ വീടുകളെ ക്വാറന്റെന്‍ സെന്ററായി പ്രഖ്യാപിച്ചു.

സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തിയെന്ന് അടുത്ത ബന്ധു! സംഭവം 1988ൽ, വെളിപ്പെടുത്തൽ മാതൃഭൂമിയിൽസ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തിയെന്ന് അടുത്ത ബന്ധു! സംഭവം 1988ൽ, വെളിപ്പെടുത്തൽ മാതൃഭൂമിയിൽ

വീണ്ടും കൊവിഡ് മരണം, എറണാകുളത്ത് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഉറവിടം കണ്ടെത്തിയിട്ടില്ലവീണ്ടും കൊവിഡ് മരണം, എറണാകുളത്ത് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഉറവിടം കണ്ടെത്തിയിട്ടില്ല

മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!

English summary
Covid confirmed to five health workers, including a doctor in Cherthala Taluk Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X