ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ നാല് പോസിറ്റീവ് കേസുകള്‍

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 53 കൊവിഡ് കേസുകളില്‍ നാല് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. മൂന്ന് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. മുബൈയില്‍ നിന്നും വന്ന തകഴിയിലെ മൂന്നംഗ കുടുംബത്തിനാണ് കോവി ഡ് . മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം മെയ് 22 ന് ട്രെയിന്‍ മാര്‍ഗമാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലായിരുന്നു.

covid

അബുദാബിയില്‍ നിന്ന് മെയ് 17 - ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍. ചേര്‍ത്തല താലൂക്ക് സ്വദേശിയായ ഇയാള്‍ ഹോം ക്വാറന്റൈനിലായിരുന്നു. നാലുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. ഇതിലൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.

അതേസമയം, വിദേശത്തു നിന്നും വന്ന് 29 പേരെയാണ് ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ ഇന്നു പുലര്‍ച്ചെ പ്രവേശിപ്പിച്ചത്. മസ്‌കറ്റ് ബ കൊച്ചി ഫ്‌ലൈറ്റില്‍ നെടുമ്പാശ്ശേരി ഇറങ്ങിയ ഏഴ് ആലപ്പുഴ ജില്ലക്കാരില്‍ മൂന്നുപേരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ പണംകൊടുത്ത് നില്‍ക്കാവുന്ന കോവിഡ് കെയര്‍ സെന്ററിലാണ് ഉള്ളത്.

സിംഗപ്പൂര്‍ ബബകൊച്ചി വിമാനത്തില്‍ എത്തിയ അഞ്ചു പേരില്‍ നാലുപേരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പണം നല്‍കി നില്‍ക്കാവുന്ന കോവിഡ് കെയര്‍ സെന്ററിലാണ്. ദുബായ്-തിരുവനന്തപുരം ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തിയ ആലപ്പുഴ ജില്ലക്കാരായ ആറുപേരെയും മസ്‌കറ്റ്ബബ തിരുവനന്തപുരം ഫ്‌ലൈറ്റില്‍ എത്തിയ 11 പേരെയും കായംകുളത്ത് വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ, ഇന്ന് രാവിലെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തിയ ട്രെയിനില്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 81 പേരാണ് എത്തിയത്. ഇതില്‍ എറണാകുളം സ്റ്റേഷനില്‍ ഇറങ്ങിയ ഒരു കുട്ടി ഉള്‍പ്പെടെയുള്ള 45 പേരും കോട്ടയം സ്റ്റേഷനില്‍ ഇറങ്ങിയ 36 പേരും ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടുപേരെ കോവി ഡ് കെയര്‍ സെന്ററുകളിലാക്കി. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയ ട്രെയിനിലുണ്ടായിരുന്ന 95 ആലപ്പുഴ ജില്ലക്കാരില്‍ എറണാകുളത്ത് ഇറങ്ങിയ 76 പേരെയും കോട്ടയത്ത് ഇറങ്ങിയ19 പേരെയും കെഎസ്ആര്‍ടിസി ബസ്സുകളില്‍ ആയി ജില്ലയില്‍ എത്തിച്ചു. ചെങ്ങന്നൂരില്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

English summary
Covid confirmed to four people in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X