Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്, പൊലീസുകാര്‍ ക്വാറന്റീനിൽ

ആലപ്പുഴ: ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസ് (20) ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഭര്‍ത്താവ് പന്തളം കുരമ്പാല ഇനംകോട്ടുവിളയില്‍ ജിതിന് (30) കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ദേവികയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.

covid

Recommended Video

cmsvideo
    WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

    കഴിഞ്ഞ ദിവസം വാടക വീട്ടിലാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദേവിക കട്ടിലില്‍ മരിച്ച നിലയിലായിരുന്നു. ഇവര്‍ നാല് മാസത്തോളമായി ചെന്നിത്തല മഹാത്മ സ്‌കൂളിന്റെ സമീപത്തെ വാടക വാടക വീട്ടില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ജിതിനോടൊപ്പം ദേവിക പോയതിന് കുറത്തിക്കാട് പൊലീസ് ജിതിനെതിരെ പോക്‌സോ കേസെടടുത്തിരുന്നു. പിന്നീട് ദേവിക ആലപ്പുഴ മഹിള മന്ദിരത്തില്‍ താമസിക്കുകയായിരുന്നു.

    പ്രായപൂര്‍ത്തിയായതിന് ശേഷം ദേവിക വീണ്ടും ജിതിനോടൊപ്പം പോകുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ വാടക വീട്ടിലേക്ക് താമസം മാറിയത്. പെയിന്റിംഗ് തൊഴിലാളിയായ ജിതിന്‍ ജോലിക്ക് എത്താത്തിനെ തുടര്‍ന്ന് കരാറുകാരന്‍ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്. രണ്ട് ആത്മഹത്യ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ജീവിത നൈരാശ്യത്തെ പറ്റിയും സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും കത്തില്‍ പറയുന്നു. അതേസമയം, ദേവികയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പത്തോളം പൊലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+