കോവിഡ് നിയന്ത്രണം : ആലപ്പുഴ ജില്ലയില്‍ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടും
ആലപ്പുഴ: കോവിഡ് 19 പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ എണ്ണം കൂട്ടാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തിരുമാനമായി.ദിവസം 2500 ടെസ്റ്റുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ജില്ലയിലെ എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, ഫാമിലി ഹെല്‍ത്ത് സെന്ററുകളിലും, സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട് . ജില്ലയില്‍ മെഡിക്കല്‍ കോളേജിലും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുമാണ് ടെസ്റ്റുകള്‍ നടത്തുന്നത്.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
നിലവില്‍ ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളിലാണ് ആശുപത്രികളില്‍ നിന്നും സാമ്പിളുകള്‍ സ്വീകരിക്കുന്നത്. ഇവിടെ നിന്നും എല്ലാ ദിവസവും സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശമായി. ഇതുവഴി ടെസ്സ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. പനി, മണമില്ലായ്മ തുടങ്ങിയ രോഗ ലക്ഷണങ്ങലുള്ളവര്‍ക്കാണ് പരിശോധനകള്‍ നടത്തുന്നത്.
നിലവില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് ക്ലാസുകള്‍ നടക്കുന്നത്. തെര്‍മ്മല്‍ സ്‌കാനിങ്ങ് നടത്തിയാണ് കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ നടക്കുന്നത്. കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും.












Click it and Unblock the Notifications