ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റെടുക്കണം, ആലപ്പുഴയില്‍ നിയന്ത്രണം ശക്തമാക്കും

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ 10 ദിവസത്തിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലാകലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.

covid

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിയന്തരമായി തങ്ങളുടെ തൊട്ടടുത്തുള്ള പി എച്ച് സി യിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കോവിഡ് ടെസ്റ്റിന് വിധേയമാക്കണം. കൂടാതെ പോളിങ് ബൂത്തുകളില്‍ ബൂത്ത് ഏജന്റ് മാരായി പ്രവര്‍ത്തിച്ചവര്‍ അടിയന്തരമായി ടെസ്റ്റിന് വിധേയമാകണം.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ടെസ്റ്റ് ഫലം വരുന്നതുവരെ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിക്കണം. കോവിഡ് പ്രോട്ടോകോള്‍ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സാമൂഹിക അകലം പാലിക്കണം. പൊലീസ് ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കും. കടകമ്പോളങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിര്‍ബന്ധമായും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയര്‍മാര്‍ക്കായി വരുന്ന തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യും. ജില്ലയില്‍ 7 മൊബൈല്‍ ടെസ്റ്റ് യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം എല്‍.അനിതകുമാരിയും യോഗത്തില്‍ പങ്കെടുത്തു.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Covid controls will be strengthened in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X