ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് മഹാമാരി; നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

Google Oneindia Malayalam News

ആലപ്പുഴ: എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള മാറ്റിവച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിവെച്ചിരിക്കുന്നത്.

nehru trophy

അതേസമയം, ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നും 99 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേര്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് . 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 3 പേര്‍വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്. ആകെ 961 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1292പേര്‍ രോഗമുക്തരായി.

English summary
Covid Pandemic ; Nehru Trophy Water Festival postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X