ആലപ്പുഴയില്‍ കൊവിഡ് രോഗിക്ക് ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍ എത്തിച്ചത് ഇരുചക്ര വാഹനത്തില്‍
ആലപ്പുഴ: കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ഇരുചത്ര വാഹനത്തില്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് അനുവദിക്കുന്നിതില്‍ ആരോഗ്യവരുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അലംഭാവമാണ് കാരണമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. മേഖലയില്‍ കൊവിഡ് ബാധിച്ച് വീടുകളില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്ത് പോളിടെക്‌നിക് വനിത ഹോസ്റ്റലില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കിയിരുന്നു. ഇവിടെ വച്ചാണ് സംഭവം.
Recommended Video

ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദനയും ബോധക്ഷയവും അനുഭവപ്പെട്ടതോടെ അവിടെ താമസിച്ചിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ സമയമെടുക്കുമെന്നും മറ്റ് ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് ആശുപത്രിയില്‍ എത്തിക്കൂ എന്നായിരുന്നു അറിയിച്ചത്.
തുടര്‍ന്ന് രോഗിയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്നു നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രോഗിയെ എത്തിക്കാന്‍ മാര്‍ഗം കണ്ടെത്തി. പിപിഇ കിറ്റ് ധരിച്ച് രണ്ട് പേര്‍ ഇദ്ദേഹത്തെ ബൈക്കില്‍ ഇരുത്തി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അതേസമയം, കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ചത് രേഖയുടെയും അനന്ദുവിന്റെയും സമയോജിതമായ ഇടപെടല്‍ കൊണ്ടാണ്. രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയവരായിരുന്നു ഇരുവരും. ആംബൂലന്‍സ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതിനാല്‍ ഇവര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, ബൈക്കില്‍ കൊവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയാണെന്ന് ജില്ല കളക്ടര്‍ എസ് അലക്‌സാണ്ടര്‍ പറഞു. പുന്നപ്രയിലെ വോളണ്ടിയര്‍സ് അറിയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications