Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ ആലപ്പുഴക്കാർ, ഒരാൾ ഗര്‍ഭിണി; ജില്ലയിൽ 343 പ്രവാസികൾ ക്വാറന്റീനിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍. രണ്ട് പേരും വിദേശത്ത് നിന്നെത്തിയവരാണ്. മെയ് 13ന് ദമാമില്‍ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ കുട്ടിയാണ് ഒരാള്‍. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുട്ടിയാണ ഇത്. കേരളത്തിലെത്തിയതു മുതല്‍ ഹോം ക്വാറന്റൈനിലായിരുന്ന കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുവൈത്ത് - കോഴിക്കോട് ഫ്‌ലൈറ്റില്‍ മേയ് 13ന് എത്തിയ അമ്പലപ്പുഴ സ്വദേശിയായ ഗര്‍ഭിണിയാണ് രണ്ടാമത്തെയാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇവര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

covid

അതേസമയം, ജില്ലയില്‍ ക്വാറന്റൈനിലുള്ള ആകെ പ്രവാസികളുടെ എണ്ണം 343 ആണ്. ഇതില്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലായി 218 പ്രവാസികളുണ്ട്. ഇതില്‍ ഏഴ് പേര്‍ പണം നല്‍കി നില്‍ക്കാവുന്ന കോവിഡ് കെയര്‍ സെന്ററില്‍ ആണ്. 125 പ്രവാസികളാണ് ഹോം ക്വാറന്റൈനില്‍ ഉള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും കേരളത്തില്‍ എത്തിയവരില്‍ ആലപ്പുഴ ജില്ലയിലെ 29 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ ദുബായ്-കൊച്ചി വിമാനത്തിലെത്തിയ നാലുപേരില്‍ രണ്ടുപേരെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലും രണ്ടുപേരെ മാവേലിക്കര മുന്‍സിപ്പാലിറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലുമാണ് താമസിപ്പിച്ചത്. അബുദാബി ബബകൊച്ചി വിമാനത്തിലെത്തിയ 10 പേരില്‍ അഞ്ചുപേരെ പേര് ആലപ്പുഴ മുനിസിപ്പാലിറ്റി യിലെ കോവിഡ് കെയര്‍ സെന്ററിലും അഞ്ചുപേരെ മാവേലിക്കര മുനിസിപ്പാലിറ്റി കോവിഡ് കെയര്‍ സെന്ററിലുമാണ് പ്രവേശിപ്പിച്ചത്.മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയവരില്‍ ആലപ്പുഴ ജില്ലക്കാരായ 15 പേരെ മാവേലിക്കര മുന്‍സിപ്പാലിറ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തര്‍-1) 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-1) വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+