• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് വാകിസിന്‍: ആലപ്പുഴയിൽ സ്‌പോട്ട് രജിസ്‌ട്രേഷ്ന്‍ ഇനിയില്ല

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. വാക്‌സിന്‍ ആവശ്യമുള്ളവര്‍ www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുവദിച്ച വാക്‌സിനേനഷന്‍ കേന്ദ്രത്തില്‍ നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തും എത്തി വേണം വാക്‌സിനെടുക്കാന്‍. രജിസ്‌ട്രേഷനിലൂടെ സ്ലോട്ട് ഉറപ്പാക്കാതെ ആരും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തരുത്. വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് രജിസ്‌ട്രേഷനിലൂടെ ലഭിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാക്‌സിനെടുക്കാം. രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കുന്നതിനും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വേണം.

അതേസമയം, ആലപ്പുഴ ജില്ലയിൽ ഇന്ന്‌ 1157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 84,668 പേർ രോഗ മുക്തരായി. 7,779പേർ ചികിത്സയിലുണ്ട്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Covid Vaccine: There is no spot registration in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X