ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂരിൽ കുളം നികത്തി പൊലീസ് സ്റ്റേഷന്‍ നിര്‍മാണം; സിപിഐ കൊടി കുത്തി, തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചെന്ന് പരാതി

  • By Desk
Google Oneindia Malayalam News

അരൂര്‍: എരിയകുളം നികത്തി പൊലിസ് സ്‌റ്റേഷന്‍ നിര്‍മാണത്തിനെതിരേ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളത്തില്‍ കൊടികുത്തി. അരൂര്‍ പൊലിസ് സ്‌റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് പുതിയ രൂപരേഖയുണ്ടാക്കി എരിയകുളത്തിനായി പദ്ധതിയിട്ടത്. കുറെ വര്‍ഷങ്ങളായി ഇതിനു വേണ്ട നടപടികളുമായി എംഎല്‍എ ഇറങ്ങി തിരിച്ചെങ്കിലും പദ്ധതിക്ക് ജെഎസ്എസും സിപിഐയും എതിര്‍പ്പുമായി രംഗത്ത് എത്തിയത് പദ്ധതി നീണ്ടുപോകുന്നതിന് ഇടയായി.

<strong>450 വര്‍ഷത്തിലേറെ പഴക്കമുള്ള പൊന്നാനി മിസ്‌രി പള്ളിയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി</strong>450 വര്‍ഷത്തിലേറെ പഴക്കമുള്ള പൊന്നാനി മിസ്‌രി പള്ളിയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

അരൂരിന്റെ പൈതൃകമായ എരിയകുളം ഒന്നര ഏക്കറില്‍ നിന്ന് ഒരേക്കറായി ചുരുങ്ങി. നിലവിലുള്ള കുളം രണ്ടായി പകുത്തുകൊണ്ട് പകുതി ജപ്പാന്‍ കുടിവെള്ള ടാങ്ക് നിര്‍മിച്ചു. ബാക്കിയുള്ള പകുതി കുളം കല്ലുകെട്ടി സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും പാലിക്കപ്പെടാതെയാണ് പുതിയ പൊലിസ് സ്‌റ്റേഷന്‍ നിര്‍മാണവുമായി എത്തിയിരിക്കുന്നത്. നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചുകൊണ്ടാണ് കുളം നികത്തി കെട്ടിടം നിര്‍മിക്കുന്നതെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വി.കെ ഗൗരീശന്‍ പറഞ്ഞു.

Alappuzha

എന്നാല്‍ അരൂര്‍ വ്യവസായ മേഖലയിലെ പല കെട്ടിടങ്ങളും എടുക്കുന്നതിന് നീക്കം നടത്തിയെങ്കിലും ചിലരുടെ സ്വാധീനം ഉപയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണ്. പൊലിസ് സ്‌റ്റേഷന്‍ താല്‍ക്കാലികമായി ചന്തിരൂര്‍ സര്‍വിസ് കോപ്പറേറ്റീവ് ബാങ്കിന്റെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിങ്ങിഞെരുങ്ങിയാണ് വനിതകളുള്‍പ്പെടുന്നവര്‍ കഴിയുന്നത്‌

English summary
CPI strike agansi construction of the police station in the pool in Aroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X