ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലം നികത്തൽ വിഷയം: സിപിഐ നേതാക്കളുടെ നിലത്തു കുത്താനുള്ള കൊടിയുമായി മുന്നോട്ടെന്ന് സിപിഎം

  • By Desk
Google Oneindia Malayalam News

ഹരിപ്പാട്: വീയപുരത്തെ കൊടികുത്തൽ സമരത്തിൽ നിന്ന് സിപിഐ പിന്മാറിയയെങ്കിലും കൊടി കുത്താനൊരുങ്ങി സിപിഎം. സമരത്തിൽ നിന്ന് പിന്മാറിയെന്ന് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എ കമറുദീൻ അറിയിച്ചു. എന്നാൽ സിപിഐ നേതാക്കളുടെ നിലത്തു കുത്താനുള്ള കൊടിയുമായി മുന്നോട്ടെന്ന് സിപിഎം വ്യക്തമാക്കി.

<br> ചാവക്കാട് എക്‌സൈസ് സംഘത്തിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷന്‍: ചാവക്കാട്ട് നാലുപേര്‍ അറസ്റ്റില്‍
ചാവക്കാട് എക്‌സൈസ് സംഘത്തിന്റെ ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷന്‍: ചാവക്കാട്ട് നാലുപേര്‍ അറസ്റ്റില്‍

സിപിഎം വീയപുരം ലോക്കൽ കമ്മിറ്റി അംഗം സൈമൺ ഏബ്രഹാമിന്റെ നിലത്തു കഴിഞ്ഞ ആഴ്ച സിപിഐ വീയപുരം ലോക്കൽ കമ്മിറ്റി കൊടികുത്തിയിരുന്നു. വീയപുരം– തിരുവല്ല റോഡിന്റെ വശത്തുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലെ 20 സെന്റ് സ്ഥലം ഗ്രാവലിട്ടു നികത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇത്. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചതിനാൽ സമരത്തിൽ നിന്നു പിന്മാറുന്നതായി സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

cpim-

സിപിഐയുടെ സമരം സിപിഎമ്മിനു വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇതേത്തുടർന്നാണ് അനധികൃതമായി നിലം നികത്തിയ സിപിഐ നേതാക്കളുടെ സ്ഥലത്തു കൊടികുത്താൻ സിപിഎം വീയപുരം ലോക്കൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, വീയപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കമറുദീൻ എന്നിവരുടെ നിലത്ത് കെഎസ്കെടിയുവിന്റെയും പ്രാദേശിക ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ കൊടി കുത്താനാണു തീരുമാനം. ഇതു സംബന്ധിച്ച് എല്ലാ ബ്രാഞ്ചുകൾക്കും ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. എന്നാൽ വീയപുരം പഞ്ചായത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറിയുടെയോ, ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെയോ പേരിൽ വസ്തുവില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഐ നേതാക്കൾ അറിയിച്ചു.

ആക്ഷേപം ഉന്നയിക്കുന്ന വസ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ബന്ധുവിന്റെ ആണെന്നും റവന്യൂ രേഖകളിൽ പുരയിടമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് സിപിഐ പറയുന്നത്.സിപിഐ നേതാക്കളുടെ സ്ഥലത്തു കൊടികുത്താനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. കൊടി കുത്തൽ സമരവുമായി സിപിഎം മുന്നോട്ട് പോയാൽ പ്രദേശത്തെ സിപിഐ- സിപിഎം തർക്കം കൂടുതൽ വഷളാവുകയും വിഷയം വ്യാപികുകയും ചെയ്യാനാണ് സാധ്യത.

English summary
CPIM against CPI in land issue in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X