സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് തീവച്ചു നശിപ്പിക്കാൻ ശ്രമം: സംഭവം കണ്ണൂരില്‍!!
ആലപ്പുഴ: ചെട്ടികുളങ്ങരയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് തീവച്ചു നശിപ്പിക്കാൻ ശ്രമം. സിപിഎം കൈതതെക്ക് ബ്രാഞ്ച് സെക്രട്ടറി കൊട്ടക്കാട്ടേത്ത് തറയിൽ രമാദേവിയുടെ വീട്ടിലാണു ഇന്നലെ വെളുപ്പിനെ 2.30 നു തീപടർന്നത്. വീടിനു പുറകിലായി അടുക്കി വച്ചിരുന്ന റബർ വിറകിനാണു ആദ്യം തീപിടിച്ചത്. പിന്നീട് വീട്ടിലേക്കു പടരുകയായിരുന്നു.
രമാദേവി, ഭർത്താവ് വേണുഗോപാൽ, മക്കളായ അഞ്ജന, അഞ്ജലി എന്നിവർ ചേർന്നുവെള്ളം ഒഴിച്ചു തീ കെടുത്തി. സൈക്കിൾ, പൈപ്പ് ലൈനുകൾ, വൈദ്യുതി വയറിങ് എന്നിവ പൂർണമായി കത്തിനശിച്ചു. പാചക വാതക സിലിണ്ടർ വച്ചിരുന്ന ഭാഗത്തും തീ പടർന്നെങ്കിലും വേഗം അണച്ചതിനാൽ അപകടം ഒഴിവായി. അയൽവാസികളായ ചില ബന്ധുക്കൾ രാഷ്ട്രീയ വൈരാഗ്യത്തിൽ തീയിട്ടതാണെന്നു വീട്ടുകാർ ആരോപിച്ചു.

പ്രദേശത്തു സംഘർഷം സൃഷ്ടിക്കാൻ അക്രമണത്തിനു പിന്നിൽ ആഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപണം. ഒരു കാലത്ത് സിപിഎം പാർട്ടി ഗ്രാമമായിരുന്ന ചെട്ടികുളങ്ങര ഇപ്പോൾ ആർഎസ്എസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. കഴിഞ്ഞ ദിവസം ചെട്ടികുളങ്ങര ഭരണിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷ സംഭവങ്ങളുണ്ടായി. എന്നാൽ അക്രമസംഭവങ്ങളിൽ പൊലീസ് കേസെടുത്തിട്ടില്ല. വീട് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ച കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ സെക്രട്ടറി സുനിൽ കുമാർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications