ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതിൽ പൊളിക്കൽ തർക്കം: പാണാവള്ളിയിൽ സിപിഎം- സിപിഐ പോര് മുറുകുന്നു, മതില്‍ അനധികൃതം!!

  • By Desk
Google Oneindia Malayalam News

പൂച്ചാക്കൽ: മതിൽ പൊളിക്കൽ തർക്കത്തെച്ചൊല്ലി പാണാവള്ളി പഞ്ചായത്തിൽ സിപിഎം-സിപിഐ പരസ്യ പോര്. പാണാവള്ളി ഒന്നാം വാർഡിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പുതുതായി നിർമിച്ച മതിൽക്കെട്ട് പൊളിച്ച് നീക്കിയതാണ് സിപിഎം-സിപിഐ. പോരിന് കാരണമായത്.

പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍! ചോദ്യം ചെയ്യുമെന്ന്!! പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയെ പൂട്ടാന്‍ കുരുക്ക് മുറുക്കി മോദി സര്‍ക്കാര്‍! ചോദ്യം ചെയ്യുമെന്ന്!!

സിപിഎമ്മിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരുപറ്റം ആളുകൾ മതിൽ പൊളിച്ചുനീക്കിയെന്ന് സിപിഐ. തൃച്ചാറ്റുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ ഷിഹാബുദ്ദീൻ പ്രസ്താവനയിൽ ആരോപിച്ചു. റോഡിന് പുറത്തായി കെട്ടിയ മതിൽ നിയമാനുസൃതമാണെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

cpim-1-09-149

പട്ടികജാതിക്കാരനായ സിപിഐ എൽസി അംഗം നിർമിച്ച മതിൽ പൊളിച്ചുനീക്കിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും പി എ ഷിഹാബുദ്ദീൻ ആവശ്യപ്പെട്ടു. മതിൽപൊളിക്കൽ പ്രശ്നത്തിൽ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി തുടങ്ങുമെന്ന് സിപിഐ പറയുന്നു. അതേസമയം, മതിൽ പൊളിച്ചതിന് സിപിഎമ്മിന് പങ്കില്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമായ രാജേഷ് വിവേകാനന്ദ അറിയിച്ചു.

റോഡ് തടസ്സമുണ്ടാക്കിയ മതിൽക്കെട്ട് നാട്ടുകാരാണ് പൊളിച്ചുനീക്കിയതെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ മതിൽപൊളിക്കൽ പ്രശ്നത്തിൽ അനാവശ്യമായി സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ സിപിഐ ശ്രമിക്കുന്നതായി ആരോപിച്ച് സിപിഎം പ്രകടനം നടത്തി. ഈ പ്രശ്നത്തെച്ചൊല്ലി കഴിഞ്ഞ ആഴ്ചയിൽ സിപിഎം അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചിരുന്നു. അരൂർ നിയോജകമണ്ഡലത്തിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിന് എൽഡിഎഫിനെ സജ്ജമാക്കേണ്ട ഇടത് കക്ഷികൾ പരസ്പരം പോരടിക്കുന്നത് ചർച്ചയായിട്ടുണ്ട്. സിപിഐ ആണ് പാണാവള്ളി പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്നത്.

English summary
CPIM-CPI clash over compound wall in Panavally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X