സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; കായംകുളത്ത് ഇന്ന് ഹര്‍ത്താല്‍; പ്രതിയെ തേടി പൊലീസ്
ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. എംഎസ്എ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന വൈദ്യന്‍ വീട്ടില്‍ സിയാദ് (36) ആണ് മരിച്ചത്. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയാണ് സിയാദ്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. കൊലപതാകത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Recommended Video
ചൊവ്വാഴ്ച രാത്രി 10 മണിയോടെ കായംകുളത്തെ കൊവിഡ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം. കുത്തേറ്റപ്പോള്‍ തന്നെ കായംകുളത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരളിന് ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കായംകുളം സ്വദേശി മുജാബാണ് കൊലയ്ക്ക് പിന്നിലെന്ന് പറയുന്നു. ഇയാള്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ പൊലീസ് ഇപ്പോള്‍ തിരയുന്നുണ്ട്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications