വിഭാഗീയത കടുക്കുന്നു; ആലപ്പുഴ കുട്ടനാട്ടിലെ സിപിഎമ്മില്‍ കൂട്ടരാജി, ഭിന്നത രൂക്ഷം
ആലപ്പുഴ: വിഭാഗിയത അലയടിക്കുന്ന ആലപ്പുഴ കുട്ടനാട്ടില്‍ സി പി എമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കിത്ത് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലനില്‍ക്കുന്നതാണ് കുട്ടനാട് സി പി എമ്മിലെ വിഭാഗീയത. കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും ഉള്‍പ്പെടെയാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരും. 280 പേരാണ് ഒരു മാസത്തിനിടെ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ ആര്‍ ഷാനവാസിനെ പുറത്താക്കണമെന്നാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ അഭിപ്രായം. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഈ അഭിപ്രായം തള്ളി രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേത്യത്വം പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി ഒരു മാസത്തിനിടെ 280 പേര്‍ രാജിവച്ചിരുന്നു. ഭിന്നതകളെ തുടര്‍ന്ന് വര്‍ഷങ്ങളായി സി പി എം പാനല്‍ ജയിച്ചിരുന്ന രാമങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ആണ് വിജയിച്ചത്












Click it and Unblock the Notifications