ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യത

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത്. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ പലപ്പോഴും പരസ്യമായി കടന്നാക്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സിപിഎം ചില തന്ത്രങ്ങള്‍ മെനയുന്നുവെന്ന് സൂചന.

ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ് ആവിഷ്‌കരിക്കുന്നത്. മറ്റൊന്ന് കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല തഴയപ്പെട്ടു എന്ന പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്യും. ഹരിപ്പാട് മണ്ഡലം സിപിഐയില്‍ നിന്ന് സിപിഎം ഏറ്റെടുക്കാനുള്ള ആലോചന നടക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സീറ്റ് വച്ചുമാറിയേക്കും

സീറ്റ് വച്ചുമാറിയേക്കും

സിപിഎമ്മും സിപിഐയും തമ്മില്‍ ചില സീറ്റുകള്‍ വച്ച് മാറാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്. ഈ മണ്ഡലത്തിന് പകരം അരൂര്‍ നല്‍കാമെന്ന നിലയിലാണ് ചര്‍ച്ചകള്‍. നിലവില്‍ സിപിഐ ആണ് ഹരിപ്പാട് മല്‍സരിക്കുന്നത്. എന്നാല്‍ മണ്ഡലം ഏറ്റെടുത്ത് മികച്ച പ്രവര്‍ത്തനം നടത്തി ഹരിപ്പാട് പിടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

പഴയ സിപിഎം മണ്ഡലം

പഴയ സിപിഎം മണ്ഡലം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്നു. മുമ്പ് സിപിഎം മല്‍സരിച്ചിരുന്ന മണ്ഡലമാണ് ഹരിപ്പാട്. ടികെ ദേവകുമാര്‍ ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ചിട്ടുണ്ട്. എന്നാല്‍ ബി ബാബുപ്രസാദും പിന്നീട് രമേശ് ചെന്നിതലയും തുടര്‍ച്ചയായി ഹരിപ്പാട് നിന്ന് ജയിച്ചുവരികയാണ്. ഇത്തവണ ചെന്നിത്തലയെ പരാജയപ്പെടുത്തുമെന്നാണ് സിപിഎം പറയുന്നത്.

രണ്ടു പ്രചാരണ ജാഥകള്‍

രണ്ടു പ്രചാരണ ജാഥകള്‍

സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത മാസം ആദ്യത്തില്‍ ചേരുന്നുണ്ട്. സിപിഐ സംസ്ഥാന നേതൃയോഗങ്ങളും ഉടന്‍ നടക്കും. ഇതിന് ശേഷമാണ് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക് കടക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു പ്രചാരണ ജാഥകളും എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.

ഹരിപ്പാട് വിട്ടുപോകില്ല

ഹരിപ്പാട് വിട്ടുപോകില്ല

രമേശ് ചെന്നിത്തല ഇത്തവണ ഹരിപ്പാട് മണ്ഡലം വിട്ട് മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ചങ്ങനാശേരി, അരുവിക്കര, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങൡ ഏതെങ്കിലും തിരഞ്ഞെടുക്കുമെന്നായിരുന്നു പ്രചാരണം. ഇക്കാര്യം രമേശ് ചെന്നിത്തല തള്ളി. ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ഒരുക്കം ഇങ്ങനെ

കോണ്‍ഗ്രസിന്റെ ഒരുക്കം ഇങ്ങനെ

ആലപ്പുഴ ജില്ലയില്‍ ഇത്തവണ ശക്തമായ ഒരുക്കം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ ആവര്‍ത്തിക്കരുത് എന്നതിനാലാണിത്. ഈ മാസം 26ന് ജില്ലയിലെ എല്ലാ നേതാക്കളും സ്വന്തം ബൂത്തില്‍ ഭവന സന്ദര്‍ശനം നടത്തും. രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഹരിപ്പാട് പദയാത്ര

ഹരിപ്പാട് പദയാത്ര

ആലപ്പുഴ ജില്ലയില്‍ ഈ മാസം 26 മുതല്‍ 29 വരെയാണ് ഗൃഹ സന്ദര്‍ശന പരിപാടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. 30ന് മണ്ഡലം അടിസ്ഥാനത്തില്‍ പദയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. ഹരിപ്പാട് മണ്ഡലത്തില്‍ നേതൃയോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കൂടി സൗകര്യം കണക്കിലെടുത്താകും ഈ യോഗം നടക്കുക.

30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
CPM and CPI mulls for swapping Ramesh Chennithala's Harippad Assembly seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X