വർഗീയ നീക്കങ്ങളുടെ ഭാഗം; ആലപ്പുഴയിലെ വിഷയത്തിൽ പരസ്യ പ്രതികരണം വിലക്കി സിപിഎം
മന്ത്രിയുടെ തന്നെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാചി വർഗീയ നീക്കങ്ങളുടെ ഭാഗമൊണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി
ആലപ്പുഴ: തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഎം ഘടകത്തിനുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാൻ സംസ്ഥാന നേതൃത്വം. മന്ത്രി ജി.സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ ജില്ലയിലെ നേതാക്കൾക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകി. മന്ത്രിയുടെ തന്നെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാചി വർഗീയ നീക്കങ്ങളുടെ ഭാഗമൊണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.

തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കിയതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ആരംഭിച്ചത്. ജില്ലയിൽ ജി. സുധാകരനെതിരെ രൂപപ്പെട്ട പുതിയ ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു കഴിഞ്ഞു.
വിവാദങ്ങളിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. സംഘടനാ കീഴ്‌വഴക്കങ്ങൾ മറികടന്നാണ് തനിക്കെതിരെ ഒരു വിഭാഗം തനിക്കെതിരെ ഒരു വിഭാഗം വ്യക്തിഹത്യ നടത്തുന്നുവെന്നും പൊളിറ്റിക്കൽ ക്രിമിനലുകളെ പോലെ പെരുമാറുന്നു എന്നാണ് ജി സുധാകരൻ പറഞ്ഞു. സുധാകരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുകയാണ് ജില്ലാ സെക്രട്ടറി. പാർട്ടിക്കുള്ളിലെ ക്രിമിനൽ വത്കരണം അനുവദിക്കാനാവില്ലെന്ന് നാസർ വ്യക്തമാക്കി.
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
സിപിഎമ്മില്‍ കടന്നു കൂടിയ ക്രിമിനലുകളെ തിരുത്തുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പാര്‍ട്ടിയില്‍ ക്രിമിനലിസമെന്ന ജി സുധാകരന്റെ പ്രസ്താവനയോടാണ് പ്രതികരണം. ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന സഖാക്കളെ തിരുത്തിയാണ് മുന്നോട്ടു പോകുന്നത്. സുധാകരന് പ്രതികരിക്കേണ്ടി വന്നത് സംഭവിക്കാൻ പാടില്ലാത്തത് പാർട്ടിക്കുള്ളിൽ സംഭവിച്ചതു കൊണ്ടാണെന്നും ആര്‍ നാസര്‍ പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍












Click it and Unblock the Notifications