ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂരില്‍ പി രാജീവിനെയും സിപിഎം പരിഗണിക്കുന്നു; മറ്റു 4 പേരും, എന്തുവന്നാലും തിരിച്ചുപിടിക്കും

Google Oneindia Malayalam News

ആലപ്പുഴ: അരൂര്‍ മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ് സിപിഎമ്മിന്. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സിറ്റിങ് മണ്ഡലം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും പാര്‍ട്ടിക്കില്ല. സിപിഎമ്മിലെ വിഭാഗീയതയാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കാന്‍ ഇടയായത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ആലപ്പുഴ ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത പ്രകടമായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിനും തൃപ്തനായ ഒരു സ്ഥാനാര്‍ഥിയെ ആണ് സിപിഎം കൊണ്ടുവരിക എന്നാണ് വിവരം.

p

അവിടെയാണ് പി രാജീവിന്റെ പേര് ഉയരുന്നത്. മറ്റു നാല് പേരെയും പരിഗണിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, പിപി ചിത്തരഞ്ജന്‍, സുബി ചന്ദ്രബാബു, പിഎസ് ജ്യോതിസ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം ആരിഫ് ആണ് അരൂരില്‍ ജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി.

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

കേരളത്തിലെ 19 മണ്ഡലങ്ങള്‍ രാഹുല്‍ തരംഗത്തില്‍ യുഡിഎഫ് പിടിച്ചപ്പോള്‍ ആലപ്പുഴ മാത്രമാണ് ഇടത്തോട്ട് ചാഞ്ഞത്. തുടര്‍ന്ന് അരൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടുകയും ചെയ്തു. ശക്തമായ ഒരുക്കം നടത്തി ഭിന്നത പരിഹരിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം.

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

English summary
CPM consider P Rajeev in Aroor in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X