ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി; എംഎൽഎ പ്രതിഭ ഹരിയെ നവമാധ്യമങ്ങളിലൂടെ പൊങ്കാലയിട്ട് സൈബർ സഖാക്കൾ!!

  • By Desk
Google Oneindia Malayalam News

കായംകുളം: കായംകുളം എംഎൽഎ യു പ്രതിഭയെ സൈബർ സഖാക്കൾ കൊത്തിക്കീറുന്നു. താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ പോസ്റ്റിനു താഴെ കഴിഞ്ഞ ദിവസം സിപിഎം എംഎൽഎ കമന്റിട്ടിരുന്നു. ഇതേചൊല്ലി സിപിഎമ്മിൽ നിന്നുതന്നെ പരാതിയും ഉയർന്നു. മന്ത്രിതന്നെ ഇതു തെറ്റായിപ്പോയി എന്നും പറഞ്ഞു. ഇതോടെ യുഡിഎഫിലെയും സിപിഎമ്മിലെയും പ്രവർത്തകർ കമന്റിട്ടു.

<strong><br> ഇരുമുന്നണികള്‍ക്കും തിരിച്ചടിയായി റീപോളിങ്: കല്ല്യാശേരി, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ്</strong>
ഇരുമുന്നണികള്‍ക്കും തിരിച്ചടിയായി റീപോളിങ്: കല്ല്യാശേരി, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ്


ഇതോടെയാണ് എം.എൽ.എ. പോസ്റ്റിട്ടത്. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക്മനസിലാക്കാൻ കഴിയുമെന്ന് പ്രതിഭ കുറിപ്പിട്ടു. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോൾ കുറച്ച് വ്യാജ സഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു.

Prathibha Hari

വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു, അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ അറയ്ക്കും. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ്ഇ തിനൊക്കെ പറയേണ്ടത് എന്നും പ്രതിഭ പറയുന്നു.


യു.പ്രതിഭ എം.എൽ.എ ഫേസ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ......

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദോഷപരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ്അ റ്റാക്ക് ഒക്കെ മനസിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച്

ടുനാമി ദുശ്യശ : ൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്.

(പേടിച്ച് പനിയായി കിടപ്പിലാരുന്നു)..

വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ

മനസിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ

ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു. .......ഇതാണ് എം.എൽ.എയുടെ പോസ്റ്റ.

വിശുദ്ധ എം.എൽ.എ അറിയാൻ ചുമ്മാ കേറി സൈബർ ഗുണ്ടകൾ എന്നൊന്നും ചൊറിയേണ്ട. നിങ്ങളെക്കാൾ ഒരു പക്ഷേ സംഘടനാ പ്രവർത്തനം നടത്തിയവരും ഇവിടെ ഉണ്ടാകും.

എല്ലാം എനിക്കുതാഴെയാണ് എന്നു. തോന്നുന്നുണ്ടെങ്കിൽ അതു മാറ്റാനുള്ള മരുന്നും തയ്യാറാക്കും... 'അർഹതയില്ലാത്തവർ ചില പദവികളിൽ ഇരുന്നിടത്തെല്ലാം ബാധ്യതയായിട്ടുണ്ട്... ഇനി ആവർത്തിക്കാൻ അനുവദിക്കില്ല. അടുത്ത കമന്റ് ഇങ്ങനെ അതേ എം.എൽ.എ സാറേ ഞങ്ങൾ സൈബർ ഗുണ്ടകൾ തന്നെയാണ്.. ഈ പ്രസ്ഥാനത്ത ആക്രമിക്കാൻ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് കിട്ടിയ അപരനാമം. എം.എൽ.എ സാറെ ഈ ഗുണ്ടകൾ കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ കായംകുളം മണ്ഡലത്തിൽ നിങ്ങൾക്ക് വേണ്ടിയും ശബ്ദിച്ചിരുന്നു... ഇപ്പൊ അവരോട് പുച്ഛം തോന്നും നിങ്ങൾക്ക്.. നിങ്ങളിൽ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭാ പ്രസംഗം കേട്ട് ഒരുപാട് ആവേശം കൊണ്ടിരുന്നു.. ഒരു കാര്യം ഓർമപ്പെടുത്തുന്നു. എം എൽ എ ആയാലും മന്ത്രി ആയാലും ആയിരങ്ങൾ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാൽ അത് കയ്യും കെട്ടി നോക്കിയിരിക്കാൻ നിങ്ങൾ പറഞ്ഞ ആ ഗുണ്ടകൾ തയ്യാറല്ല കേട്ടോ.. പുച്ഛം തോന്നുന്നു നിങ്ങളോട് സ്വന്തം നിലപാട്

റയാൻ പോലും ലിപ്സ്റ്റിക്ക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് നോക്കു... എം എൽ എയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഉള്ളത് കൂടുതലും യുവ സഖാക്കളുടേതാണ്. 4 മണിക്കൂർ കൊണ്ട് എം.എൽ.എ ഇട്ട പോസ്റ്റിന് 7600 ലൈക്കും 2200 കമന്റും 1200 ഷെയറും ആണ് ലഭിച്ചത്.

English summary
CPM cyber wing against U Prathibha MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X