ജി സുധാകരനെതിരെ അച്ചടക്ക നടപടി, സിപിഎമ്മിന്‌റെ പരസ്യശാസന, അമ്പലപ്പുഴയില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ മന്ത്രി ജി സുധാകരനെതിരെ സി പി എം പാര്‍ട്ടി അച്ചടക്ക നടപടി . ജി സുധാകരനെതിരെ പരസ്യശാസന സ്വീകരിച്ചിരിക്കുകയാണ് . സുധാകരന്റെ നിഷേധ സ്വഭാവം പ്രചരണത്തില്‍ പ്രതിഫലിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍ . അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു

മുന്‍ മന്ത്രി ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജി സുധാകരന്‍ സജീവമായിരുന്നില്ല എന്ന ആക്ഷേപം നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്.

എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ സുധാകരനെതിരെ ഏത് തരത്തിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത ശേഷമാകും ഏത് രീതിയിലുള്ള നടപടിയാണ് വേണ്ടതെന്ന് തീരുമാനിക്കുക.സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ജെജെ തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്.

തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചതോടെ ജി സുധാകരന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂലായില്‍ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സുധാകരന്റെ പേര് മാത്രമാണ് എടുത്തുപറഞ്ഞത്. സുധാകരനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഉറപ്പിച്ചിരുന്നു.

അതേസമയം, സുധാകരനെതിരെയാ നടപടി ക്രമങ്ങള്‍ മൂന്നാം ഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ താക്കീത്, ശാസന, പരസ്യശാസന എന്നിങ്ങനെയാണ് നടപടി ക്രമങ്ങള്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.












Click it and Unblock the Notifications