ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കടുത്ത നടപടിയുമായി സിപിഎം, പരസ്യ പ്രതിഷേധം നടത്തിയ മൂന്ന് പേരെ പുറത്താക്കി

Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ നടപടി. പാര്‍ട്ടിക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് പേരെ സിപിഎം പുറത്താക്കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം മുതിര്‍ന്ന നേതാവായ ജയമ്മയ്ക്ക് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം പ്രതിഷേധ പ്രകടനവുമായി തെരുവില്‍ ഇറങ്ങിയത്. ഇത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

1

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പി പ്രദീപ്, സുകേഷ്, പിപി മനോജ് എന്നിവരാണ് പുറത്തായത്. പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച്ച തന്നെ വിശദീകരണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ച് ഇവര്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് ഇപ്പോള്‍ നടപടിയെടുത്തതെന്ന് സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

അതേസമയം സിപിഎം ജില്ലാ കമ്മിറ്റി കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യത്തിലാണ്. പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച ജയമ്മ എന്ന പ്രാദേശിക നേതാവിന് പകരം സൗമ്യ രാജിനെയായിരുന്നു ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചത്. ഇതില്‍ അണികളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കം നടപടിയെടുക്കുമെന്ന് മന്ത്രി സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ നടപടി മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ്. യോഗ്യതയുള്ള ആളെ ഐക്യകണ്‌ഠ്യേന നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുത്തതെന്നും, സ്ഥാനമാണ് വലുതെന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവുമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. അഴിമതിരഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിലെന്നും സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. അവരെ കുറിച്ച് പരാമര്‍ശിക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ പ്രകടനം നടത്തിയവര്‍ സിപിഎം നേതാവ് പിപി ചിത്തരഞ്ജനെതിരെ മുദ്രാവാക്യവും മുഴക്കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം ജയമ്മ അനുസരിച്ചു. ഇവര്‍ സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. അതേസമയം തനിക്കെതിരെ പാര്‍ട്ടിക്കാര്‍ മുദ്രാവാക്യം വിളിച്ചാലും ഒന്നുമില്ല. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണ്. വികസനമൊക്കെ നടത്തിയത് കൊണ്ടാവും ഈ മുദ്രാവാക്യം വിളികളൊക്കെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

English summary
cpm dismissed three branch secretaries for protesting against party stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X