ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഭ കുടുങ്ങി? പാര്‍ട്ടി തള്ളിപ്പറഞ്ഞു... ഉപയോഗിച്ചത് പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകളെന്ന്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഫേസ്ബുക്ക് ലൈവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച കായംകുളം എംഎല്‍എ യു പ്രതിഭയെ ഒടുവില്‍ പാര്‍ട്ടിയും തള്ളിപ്പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകള്‍ ആണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'... മാധ്യമപ്രവർത്തകർക്കെതിരെ പ്രതിഭ'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'... മാധ്യമപ്രവർത്തകർക്കെതിരെ പ്രതിഭ

പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകളാണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചത്. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നാസര്‍ പറഞ്ഞു.

 'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ് 'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്

എന്ത് സാഹചര്യത്തിലായിരുന്നു തന്റെ പ്രതികരണം എന്ന് എംഎല്‍എ അറിയിച്ചതായും പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്‌ഐ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല പറയേണ്ടത് എന്നും ആര്‍ നാസര്‍ പറയുന്നുണ്ട്.

Prathibha

അതിനിടെ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യു പ്രതിഭ ആ പ്രയോഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വനിത എംഎൽഎ സന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് അപലപനീയമാണെന്നും കെയുഡബ്ല്യുജെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ് എന്നായിരുന്നു യു പ്രതിഭ മാധ്യമ പ്രവര്‍ത്തകരോട് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. കായംകുളത്ത് ഡിവൈഎഫ്‌ഐ എംഎല്‍എയ്ക്ക് എതിരെ എന്ന രീതിയില്‍ വന്ന വാര്‍ത്തകളാണ് പ്രതിഭയെ പ്രകോപിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് എംഎല്‍എ വീട്ടില്‍ അടച്ചിരിക്കുകയാണ് എന്ന രീതിയില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതിനെതിരെ പ്രതിഭ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വൈറസിനേക്കാള്‍ വലിയ വിഷമുള്ളവര്‍ എന്നായിരുന്നു വിമര്‍ശനം.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

എന്നാല്‍ ഇതും വാര്‍ത്തയായി. ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പ്രതിഭ എംഎല്‍എ എന്ന രീതിയില്‍ ആയിരുന്നു ഈ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ താന്‍ ഒരിക്കലും ഒരു യുവജന സംഘടനയുടേയും പേര് പറഞ്ഞിട്ടില്ലെന്നും ചില വ്യക്തികള്‍ക്കെതിരെ മാത്രമാണ് വിമര്‍ശനം ഉന്നയിച്ചത് എന്നും ആണ് പ്രതിഭ പറയുന്നത്.

English summary
CPM District Secretary criticise U Prathibha MLA on her Facebook live against journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X