പ്രതിഭയെ തള്ളി സിപിഎം ജില്ലാ നേതൃത്വം; കായംകുളത്ത് ഒരു ചതിയും നടന്നിട്ടില്ല, വിവാദങ്ങള്‍ വേണ്ട
ആലപ്പുഴ: വിവാദ ഫേസ്ബൂക്ക് പോസ്റ്റില്‍ എംഎല്‍എ യു പ്രതിഭയെ പിന്തുണയ്ക്കാതെ സിപിഎം ജില്ലാ നേതൃത്വം. പ്രതിഭയുടെ പോസ്റ്റിന്റെ സാഹചര്യം അറിയില്ലെന്നും വിവാദ പോസ്റ്റുകള്‍ പാടില്ലെന്നും ജില്ല സെക്രട്ടറി ആര്‍ പറഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി പൊലീസിന് പരാതി നല്‍കിയാതായി പാര്‍ട്ടിക്ക് അറിയില്ലെന്നും കായംകുളത്ത് ഒരു ചതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതിഭയുടെ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് തിരഞ്ഞെടുപ്പിലുണ്ടായ ചതിയുടെ സൂചനയാണെന്ന വ്യാഖ്യാനമുണ്ടായി. മന്ത്രി ജി സുധാകരനെ ഉന്നം വച്ചാണ് ഈ പോസ്റ്റ് എന്നുള്ള രീതിയില്‍ കമന്റുകളും പ്രത്യേക്ഷപ്പെട്ടു. എന്നാല്‍ നിമിഷ നേരം കൊണ്ട് പോസ്റ്റ് അപ്രത്യക്ഷമായി. നിമിഷ നേരം കൊണ്ട് നൂറു കണക്കിന് പേരാണ് എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
അതേസമയം, എംഎല്‍എ യു പ്രതിഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഫേസ്ബുക്ക് പണികൊടുത്തു. പേജ് ഹാക്ക് ചെയ്തിട്ടുണ്ടെന്ന പ്രതികരണവുമായി നേരത്തെ പ്രതിഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേജ് ബ്ലോക്ക് ചെയ്തിട്ടുള്ളത്. എന്നാല്‍ തന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംബന്ധിച്ച് പ്രതിഭ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേണം ആവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കാണ് എംഎല്‍എ പരാതി നല്‍കിയിട്ടുള്ളത്.
പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications