Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നു; ആലപ്പുഴ എസ്എഫ്‌ഐയില്‍ പ്രതിഷേധ രാജി

ആലപ്പുഴ: എസ് എഫ് ഐ സമ്മേളനത്തില്‍ സി പി എം നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നെന്ന് ആരോപിച്ച് മൂന്ന് യൂണിറ്റുകളുടെ ഭാരവാഹികള്‍ സ്ഥാനം രാജിവച്ചു. ആലപ്പുഴ നങ്യാര്‍കുളങ്ങര ടി കെ എം എം കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, പള്ളിപ്പാട് ഗവ ഐ ടി ഐ എന്നിവിടങ്ങളിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പടെയുള്ളവരാണ് ഇപ്പോള്‍ രാജിവച്ചത്. ഇവരുടെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

എസ് എഫ് ഐ ഏരിയ സമ്മേളനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവങ്ങള്‍. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഏരിയ സമ്മേളനത്തില്‍ നിന്നു ചില പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. കൂടാതെ ചില ഡി വൈ എഫ് ഐ നേതാക്കള്‍ ഇടപെട്ട് ചിലരെ വിളിച്ചിറക്കുകയും ചെയ്തിരുന്നു.

sfi

തുടര്‍ന്ന് ചിലര്‍ പ്രദേശികമായി പ്രവര്‍ത്തകരെ എത്തിച്ച് കമ്മിറ്റി പിരിച്ചുവിടാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പിന്നീട് സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പാര്‍ട്ടിയിലെ എസ് എഫ് ഐ ഫ്രാക്ഷന്‍ യോഗം വിളിച്ചപ്പോള്‍ സജി ചെറിയാന്‍ പക്ഷം ബഹിഷ്‌കരിച്ചു. ഇതു നേതൃത്വത്തിനു വലിയ തിരിച്ചടിയായി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗം വിളിച്ചപ്പോള്‍ അതും ഒരു വിഭാഗം ബഹിഷ്‌കരിച്ചു. ഇതിന് ശേഷം സി പി എം ഏരിയ കമ്മിറ്റി യോഗം വിളിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ളവര്‍ വിട്ടുനിന്നിരുന്നു.

പാര്‍ട്ടി അമിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐ ഭാരവാഹികള്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഈ നിലപാട് തന്നെയാണ് പാര്‍ട്ടി തുടരുന്നതെങ്കില്‍ പാര്‍ട്ടിയിലെ ചുമതലകളും ഒഴിയുമെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കുന്നത്. എസ് എഫ് ഐ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രകടനം നടത്താന്‍ വരെ ആലോചിച്ചിരുന്നു. എന്നാല്‍ ചില നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

അതേസമയം, ആലപ്പുഴ സി പി എമ്മിലെ വിഭാഗീയത വിദ്യാര്‍ത്ഥി - യുവജന സംഘടനകളിലേക്കും വ്യാപിക്കുകയാണ് എന്നതിന്റെ തെളിവാണിത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കായംകുളം പത്തിയൂരില്‍ എസ് എഫ് ഐ ലോക്കല്‍ സമ്മേളനം സംഘട്ടനത്തിലേക്ക് നയിച്ചിരുന്നു. ലോക്കല്‍ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത ഏരിയ കമ്മിറ്റിയംഗത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+