ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കി സിപിഎം നേതാവും; പ്രചാരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ആലപ്പുഴ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കി ആര്‍എസ്എസിനെ സഹായിച്ച കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മും വെട്ടില്‍. സിപിഎം പ്രാദേശിക നേതാവ് രാമക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രം പ്രചരിക്കുന്നു. ആദ്യ സംഭവത്തില്‍ വെട്ടിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സിപിഎം നേതാവിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ദൈവ വിശ്വാസികളായതുകൊണ്ടാണ് പിരിവ് നല്‍കിയതെന്ന് ഇരു നേതാക്കളും പറയുന്നു.

p

ഹരിപ്പാട് കുമാരപുരത്തെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള നേതാവ് എല്‍ തങ്കമ്മാള്‍ രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവാണിവര്‍. പഞ്ചായത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായിട്ടുണ്ട്. മകന്‍ നേരത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അടുപ്പമുള്ളവരാണ് ഫണ്ട് കളക്ഷന് തന്റെ അടുത്ത് വന്നതെന്ന് തങ്കമ്മാള്‍ പറയുന്നു. സിപിഎം ആണെങ്കിലും താന്‍ ദൈവ വിശ്വാസിയാണെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്ന് തങ്കമ്മാള്‍ പറഞ്ഞു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആലപ്പുഴയില്‍ ആര്‍എസ്എസ് രാമക്ഷേത്ര ഫണ്ട് വിവാദം സിപിഎമ്മിനും കോണ്‍ഗ്രസിനും വെല്ലുവിളിയായിരിക്കുകയാണ്.

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നുശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥ പിള്ളയാണ് ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത് ആദ്യം വിവാദത്തിലായത്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലായിരുന്നു പരിപാടി. രാമ ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് അമ്പലത്തിലെ പൂജാരിക്ക് നല്‍കി കൊണ്ടായിരുന്നു ഉദ്ഘാടനം. ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് ശരിയാണെന്നും മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി ഫണ്ട് പിരിവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും പിരിവ് നടക്കുന്നത്.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തകരുന്നു; സംസ്ഥാന നേതാക്കള്‍ രാജിവച്ചു, ജോസ് പക്ഷത്തേക്ക്കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തകരുന്നു; സംസ്ഥാന നേതാക്കള്‍ രാജിവച്ചു, ജോസ് പക്ഷത്തേക്ക്

English summary
CPM local leader gives money for RSS organized Ayodhya Ram Temple Construction Fund- reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X