മതത്തേ എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും കേരളത്തിലെ ബിജെപി രക്ഷിക്കാനാവില്ല; എംഎം ആരിഫ് എംപി
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ ജാതിയെയും, മതത്തേയും, ദൈവത്തേയും എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും കേരളത്തിലെ ബിജെപിയെ രക്ഷിക്കാനാവില്ലെന്ന് ഇടത് എംപി എഎം ആരിഫ്. സത്യാനന്തരമാധ്യമ-പ്രവർത്തനത്തിൻ്റെ ഒരു ഉദാഹരണമാണ്, ജനം ടിവി ഒരു വർഷം മുൻപ് വിവാദമാക്കി കൊണ്ട് വന്ന 17 സെക്കൻഡ് വീഡിയോ ശകലവും, അത് ഇന്നും സോഷ്യൽ മീഡിയയിലൂടെ കൊണ്ട് നടക്കുന്ന സംഘ പരിവാരങ്ങളും നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യമനുസരിച്ച് മുറിച്ച വീഡിയോ ശകലം കാണുന്ന വിശ്വാസികൾക്ക് ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുക അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നതെന്നും എഎം ആരിഫ് എംപി അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു എഎം ആരിഫിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തിരഞ്ഞെടുപ്പിൽ ജാതിയെയും, മതത്തേയും, ദൈവത്തേയും എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും രക്ഷിക്കാനാകില്ല കേരളത്തിലെ ബിജെപിയെ. സത്യാനന്തരമാധ്യമ-പ്രവർത്തനത്തിൻ്റെ ഒരു ഉദാഹരണമാണ്, ജനം ടിവി ഒരു വർഷം മുൻപ് വിവാദമാക്കി കൊണ്ട് വന്ന 17 സെക്കൻഡ് വീഡിയോ ശകലവും, അത് ഇന്നും സോഷ്യൽ മീഡിയയിലൂടെ കൊണ്ട് നടക്കുന്ന സംഘ പരിവാരങ്ങളും നടത്തുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനമാണ്.

എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അതിൻ്റെ വീഡിയോ ഉണ്ടാകും. ജനം ടി വി ഒഴികെ,മറ്റാർക്കും അതിൽ വിവാദം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല.
അവരുടെ ആവശ്യമനുസരിച്ച് മുറിച്ച വീഡിയോ ശകലം കാണുന്ന വിശ്വാസികൾക്ക് ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുക അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നത്.. ആ 17 സെക്കൻഡിന് മുൻപും, അതിനു ശേഷവുമുള്ള ഭാഗം കണ്ടാൽ എല്ലാവർക്കും വളരെ വ്യക്തമാകും..നിങ്ങൾ കാണുക,.. വിലയിരുത്തുക..
ഇതാ വീഡിയോ...
ഇത്തരത്തിൽ അർദ്ധ സത്യങ്ങളും, അസത്യങ്ങളും, പ്രചരിപ്പിക്കുക, വാർത്തകളെ വളച്ചൊടിക്കുക, വർഗ്ഗീയ വിഷം വിതറുക.. മതസ്പർധ വളർത്തുക, എന്നതല്ലാതെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ ബിജെപി ക്ക് കഴിയില്ല, എന്നവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. ആ രാഷ്ട്രീയ പാപ്പരത്വത്തെ കേരളം പുശ്ചിച്ചു തള്ളും.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ












Click it and Unblock the Notifications