ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതത്തേ എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും കേരളത്തിലെ ബിജെപി രക്ഷിക്കാനാവില്ല; എംഎം ആരിഫ് എംപി

Google Oneindia Malayalam News

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ ജാതിയെയും, മതത്തേയും, ദൈവത്തേയും എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും കേരളത്തിലെ ബിജെപിയെ രക്ഷിക്കാനാവില്ലെന്ന് ഇടത് എംപി എഎം ആരിഫ്. സത്യാനന്തരമാധ്യമ-പ്രവർത്തനത്തിൻ്റെ ഒരു ഉദാഹരണമാണ്, ജനം ടിവി ഒരു വർഷം മുൻപ് വിവാദമാക്കി കൊണ്ട് വന്ന 17 സെക്കൻഡ് വീഡിയോ ശകലവും, അത് ഇന്നും സോഷ്യൽ മീഡിയയിലൂടെ കൊണ്ട് നടക്കുന്ന സംഘ പരിവാരങ്ങളും നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യമനുസരിച്ച് മുറിച്ച വീഡിയോ ശകലം കാണുന്ന വിശ്വാസികൾക്ക് ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുക അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നതെന്നും എഎം ആരിഫ് എംപി അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു എഎം ആരിഫിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു, ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു, ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്

തിരഞ്ഞെടുപ്പിൽ ജാതിയെയും, മതത്തേയും, ദൈവത്തേയും എത്ര കൂട്ടുപിടിച്ചാലും ദൈവത്തിന് പോലും രക്ഷിക്കാനാകില്ല കേരളത്തിലെ ബിജെപിയെ. സത്യാനന്തരമാധ്യമ-പ്രവർത്തനത്തിൻ്റെ ഒരു ഉദാഹരണമാണ്, ജനം ടിവി ഒരു വർഷം മുൻപ് വിവാദമാക്കി കൊണ്ട് വന്ന 17 സെക്കൻഡ് വീഡിയോ ശകലവും, അത് ഇന്നും സോഷ്യൽ മീഡിയയിലൂടെ കൊണ്ട് നടക്കുന്ന സംഘ പരിവാരങ്ങളും നടത്തുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനമാണ്.

amarif1

എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അതിൻ്റെ വീഡിയോ ഉണ്ടാകും. ജനം ടി വി ഒഴികെ,മറ്റാർക്കും അതിൽ വിവാദം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല.
അവരുടെ ആവശ്യമനുസരിച്ച് മുറിച്ച വീഡിയോ ശകലം കാണുന്ന വിശ്വാസികൾക്ക് ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുക അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നത്.. ആ 17 സെക്കൻഡിന് മുൻപും, അതിനു ശേഷവുമുള്ള ഭാഗം കണ്ടാൽ എല്ലാവർക്കും വളരെ വ്യക്തമാകും..നിങ്ങൾ കാണുക,.. വിലയിരുത്തുക..
ഇതാ വീഡിയോ...

ഇത്തരത്തിൽ അർദ്ധ സത്യങ്ങളും, അസത്യങ്ങളും, പ്രചരിപ്പിക്കുക, വാർത്തകളെ വളച്ചൊടിക്കുക, വർഗ്ഗീയ വിഷം വിതറുക.. മതസ്പർധ വളർത്തുക, എന്നതല്ലാതെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ ബിജെപി ക്ക് കഴിയില്ല, എന്നവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. ആ രാഷ്ട്രീയ പാപ്പരത്വത്തെ കേരളം പുശ്ചിച്ചു തള്ളും.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

ആരോഗ്യമന്ത്രി കെകെ ശൈലജ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍ , പ്രഖ്യാപിച്ചത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ആരോഗ്യമന്ത്രി കെകെ ശൈലജ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍ , പ്രഖ്യാപിച്ചത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍

English summary
CPM MP MM Ariff slams BJP and janam tv on fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X