ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം കണ്ണുരുട്ടി, ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് രാജിവെച്ചു

Google Oneindia Malayalam News

ആലപ്പുഴ: കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരം വേണ്ടെന്ന തീരുമാനം സിപിഎം കടുപ്പിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാന്‍ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ചതാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. വിജയമ്മ രാജിക്കത്ത പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. രാജിവെച്ചില്ലെങ്കില്‍ വിജയമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു.

1

നേരത്തെ സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും, ഉടന്‍ രാജിയില്ലെന്നായിരുന്നു വിജയമ്മയുടെ പ്രതികരണം. എന്നാല്‍ വിജയമ്മ ഒടുവില്‍ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു. പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്താണ് ഇത്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളാണ് ഉള്ളത്. ഒപ്പം ഒരു സ്വതന്ത്രനുമുണ്ട്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. യുഡിഎഫിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള വനിതയെ വിജയിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു പിന്തുണ.

വിജയമ്മയ്ക്ക് ഇതോടെ പ്രസിഡന്റാവാനുള്ള അവസരവും വന്നു. എന്നാല്‍ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരം വേണ്ടെന്ന് സിപിഎം സംസ്ഥാനത്തൊട്ടാകെ തീരുമാനിച്ചിരുന്നു. ഇതോടെ ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സിപിഎം വിജയമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിജയമ്മ കടുത്ത നിലപാട് തുടര്‍ന്നത് നേതൃത്വത്തിന് വലിയ പ്രതിസന്ധിയായിരുന്നു. രാജി ആവശ്യപ്പെട്ട് രണ്ടാഴ്ച്ച കഴിഞ്ഞാണ് അവര്‍ വഴങ്ങിയത്. അതേസമയം തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ജില്ലയില്‍ സിപിഎമ്മിന് ഉണ്ടാവുമോ എന്ന ഭയവും സിപിഎമ്മിനുണ്ടായിരുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

സംസ്ഥാന തലത്തില്‍ ഈ കൂട്ടുകെട്ട് നേരത്തെ സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ബിജെപി കോണ്‍ഗ്രസ്-സിപിഎം ബന്ധം ചര്‍ച്ചയാക്കുന്ന സാഹചര്യത്തില്‍ സഖ്യം തുടരുന്നത് രണ്ട് മുന്നണികളും ഒന്നാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നും സിപിഎം ഭയന്നിരുന്നു. രണ്ട് പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ജില്ലയില്‍ സിപിഎം അധികാരത്തിലെത്തിയത്. നേരത്തെ ഭരണം കിട്ടിയ തിരുവണ്ടൂരില്‍ അന്ന് തന്നെ സിപിഎം സമിതി രാജിവെച്ചിരുന്നു. പക്ഷേ ചെന്നിത്തലയില്‍ ഭരണം തുടര്‍ന്നതോടെയാണ് സംസ്ഥാന സമിതി തന്നെ വിഷയത്തില്‍ ഇടപെട്ട് വിജയമ്മയെ രാജിവെപ്പിച്ചിരിക്കുന്നത്.

English summary
cpm panchayat president resigned from chennithala panchayat over congress support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X