ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ ആലപ്പുഴ നഗരസഭയില്‍ സമവായത്തിലെത്തി സിപിഎം; പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കും

Google Oneindia Malayalam News

ആലപ്പുഴ: പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം ഉയര്‍ന്ന ആലപ്പുഴ നഗരസഭയില്‍ സമവായത്തിന് ശ്രമവുമായി സിപിഎം. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സമവയാത്തിന് സിപിഎം മുതിര്‍ന്നത്. സമ്യരാജിനും കെകെ ജയമ്മയ്ക്ക് രണ്ടര വര്‍ഷം വീതം ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ അനുവാദം തേടും.

cpm

നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ജയമ്മയെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങള്‍ സങ്കീര്‍ണതയിലേക്ക് നീങ്ങിയിരുന്നു. ജയമ്മയ്ക്ക് സ്ഥാനം നല്‍ക്കാത്തതിനെ തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള ഏരിയ കമ്മിറ്റി അംഗം ജയമ്മയെ പരിഗണിക്കാതെ ഒരു തവണ മാത്രം കൗണ്‍സിലറായ നേതാവിനെ നഗരസഭ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായിരുന്നത്.

 അവിണിശ്ശേരിയിൽ അട്ടിമറി; കോൺഗ്രസ് പിന്തുണയോടെ അധികാരം പിടിച്ച് സിപിഎം.. പിന്നാലെ രാജി അവിണിശ്ശേരിയിൽ അട്ടിമറി; കോൺഗ്രസ് പിന്തുണയോടെ അധികാരം പിടിച്ച് സിപിഎം.. പിന്നാലെ രാജി

അധ്യക്ഷ പദവിയില്‍ തര്‍ക്കം രൂപപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേതൃത്വം വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ടത്. സംഭവത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയിരുന്നു. പിപി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം ഉയരുന്നത്. നഗരസഭയില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചാണ് ഇത്തവണ യുഡിഎഫില്‍ നിന്നും അധികാരം എല്‍ഡിഎഫ് പിടിച്ചെടുത്തത്.

 എസ്ഡിപിഐയുടെ പിന്തുണയിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഎമ്മിന്: രാജിയ്ക്ക് സാധ്യതയെന്ന് എസ്ഡിപിഐയുടെ പിന്തുണയിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഎമ്മിന്: രാജിയ്ക്ക് സാധ്യതയെന്ന്

അതുകൊണ്ട് ഇത്തവണ അധ്യക്ഷനായി പാര്‍ട്ടിയുടെ ഒരു മുഖം ഉണ്ടാവണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അധ്യക്ഷ പദവിയിലേക്ക് ജയമ്മയുടെയും സൗമ്യ രാജിന്റെയും പേര് ഉയര്‍ന്നുവന്നെങ്കിലും ഏറെ പേര്‍ക്കും താല്‍പര്യം ജയമ്മയോടായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തത്.

നിലപാട്‌ വ്യക്തം; വര്‍ഗീയ കൂട്ടുകള്‍ വേണ്ട; നാല്‌ പഞ്ചായത്തുകളില്‍ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ എല്‍ഡിഎഫ്‌നിലപാട്‌ വ്യക്തം; വര്‍ഗീയ കൂട്ടുകള്‍ വേണ്ട; നാല്‌ പഞ്ചായത്തുകളില്‍ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ എല്‍ഡിഎഫ്‌

 ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ് ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്

ചെന്നിത്തലയ്ക്ക് ഹരിപ്പാടിൽ തോല്‍ക്കുമെന്ന ഭീതി, സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു; തുറന്നടിച്ച് കെ സുരേന്ദ്രൻചെന്നിത്തലയ്ക്ക് ഹരിപ്പാടിൽ തോല്‍ക്കുമെന്ന ഭീതി, സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു; തുറന്നടിച്ച് കെ സുരേന്ദ്രൻ

 റാന്നി പഞ്ചായത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയുടെ വോട്ടില്‍ എല്‍ഡിഎഫിന് ഭരണം, അവസാന നിമിഷം സംഭവിച്ചത് റാന്നി പഞ്ചായത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയുടെ വോട്ടില്‍ എല്‍ഡിഎഫിന് ഭരണം, അവസാന നിമിഷം സംഭവിച്ചത്

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
CPM reaches consensus in Alappuzha municipality, Chairperson post will be divided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X