ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാപ്പകൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; കൊടും ക്രിമിനലുകൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നഗരത്തിൽ നഗരത്തിൽ വഴിച്ചേരി ഭാഗത്തു ഗുണ്ടാ ആക്രമണം നടത്തിയ കൊടും ക്രിമിനലുകൾ ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിൽ. പുന്നപ്ര സ്വദേശി മൻസൂർ(30)നെ നഗരത്തിൽവച്ച് പട്ടാപ്പകൽ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. പുന്നപ്ര വളപ്പിൽ വീട്ടിൽ പട്ടാളം എന്നു വിളിക്കുന്ന സനീർ( 30), സക്കറിയ വാർഡിൽ തോട്ടുങ്കൽ പുരയിടം മാണി എന്നു വിളിക്കുന്ന ഫൈസൽ (30), വലിയകുളം വാർഡിൽ മുസ്ലിം പള്ളിക് സമീപം കീപ്പർ എന്നു വിളിക്കുന്ന ശിഹാബ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

<strong>വയനാട്ടിലെ തിരഞ്ഞെടുപ്പ് പൂര്‍ണായും ഹരിത നിയമാവലി പാലിച്ച്; പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പൂര്‍ണനിയന്ത്രണം, ഹരിത ലോഗോ പ്രകാശനം ചെയ്തു</strong>വയനാട്ടിലെ തിരഞ്ഞെടുപ്പ് പൂര്‍ണായും ഹരിത നിയമാവലി പാലിച്ച്; പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പൂര്‍ണനിയന്ത്രണം, ഹരിത ലോഗോ പ്രകാശനം ചെയ്തു

കഴിഞ്ഞ 11ന് പകൽ ഒൻപതിനാണ് കേസിനു ആസ്പദമായ സംഭവം. പരാതിക്കാരൻ മൻസൂറിന്റെ സഹോദരനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യഹിയയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. പകൽ ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ പ്രതികൾ തലക്കും, ഇരു കൈകൾക്കും, കാലിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂവരും.

Criminals

കൊലപാതക ശ്രമം അടക്കം നിരവധി കേസുകളാണ് പ്രതികൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ നിലവിലുള്ളത്. രണ്ടാം പ്രതി ജയിൽ ശിക്ഷക്ക് ശേഷം ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കാടിനുള്ളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിയിടം വളഞ്ഞു പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ ഗുണ്ടാ നിയമ പ്രകാരം നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

നോർത്ത് സിഐ ജി.രാജ്‌കുമാറിന്റെ നിർദ്ദേശാനുസരണം എസ്ഐ വിബിൻ ദാസ്, സിപിഒ മാരായ വിഷ്ണു, ബിനു, ഷൈജു, പോൾ , സലിം, സജീവ്, സതീശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English summary
Criminals arrested for murder attempt case in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X