ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എഫ്ഐയിൽ വിഭാഗീയത; കൂട്ടരാജി... സെക്രട്ടറി അടക്കം നാല് പേർ സ്വയം ഒഴിഞ്ഞു, ജി സുധാകരൻ നിർദേശിച്ച പേരും വെട്ടി, ആലപ്പുഴ ജില്ല കമ്മിറ്റിയിൽ പ്രതിസന്ധി!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: എസ്എഫ്ഐ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നിലവിലെ ജില്ലാ ജോയിന്റ് സെക്രട്ടറിയടക്കം 4 പേർ ജില്ലാ കമ്മിറ്റിയിൽ നിന്നും സ്വയം ഒഴിഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യാസീന് എതിരെ ആരോപണങ്ങൾ നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാജിവച്ചവർ തീരുമാനത്തോട് പ്രതിഷേധിച്ചത്.

<strong>ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!</strong>ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!

മുൻ എസ് എഫ്ഐ സംസ്ഥാന നേതാവും ജില്ലയിലെ പ്രമുഖ ഡിവൈഎഫ്ഐ നേതാവുമായ ഒരാൾ നിർദ്ദേശിച്ച പ്രകാരമാണ് രാജിയെന്നാണ് സൂചന. മന്ത്രി ജി.സുധാകരന്റെ അടുത്ത ആളായ ഡിവൈഎഫ്ഐ നേതാവ്. അതേ സമയം ആലപ്പുഴയിൽ നിന്നുള്ള എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തിലുള്ള വിഭാഗവും എസ്എഫ്ഐ ജില്ലാ നേതൃത്വവും തമ്മിലുള്ള തർക്കവും സിപിഎം നേതൃത്വത്തിൽ ചിലരുടെ ഇടപെടലും കാരണമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച ജിഷ്ണു ശോഭ രാജിവച്ചതും പുന:സംഘടനക്ക് ജില്ലാ കൺവൻഷൻ വിളിച്ചു ചേർത്തത്.

SFI

രാജിവച്ച ജില്ലാ സെക്രട്ടറി ജിഷ്ണു ശോഭ കൺവൻഷനിൽ പങ്കെടുത്തില്ല. 2018 ജൂണിൽ നടന്ന കൺവൻഷനിലാണു വി.വിജേഷ് പ്രസിഡന്റും ജിഷ്ണ ശോഭ സെക്രട്ടറിയുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. 9 മാസം തികയും മുൻപ് കഴിഞ്ഞ മാർച്ച് 27നു വീണ്ടും കൺവൻഷൻ ചേർന്നു പ്രസിഡന്റും സെക്രട്ടറിയും തുടരാനും ചില ഭാരവാഹികളെ മാത്രം മാറ്റാനും തീരുമാനിച്ചു.

എന്നാൽ മന്ത്രി ജി. സുധാകരൻ നിർദേശിച്ച പേരു വെട്ടി സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിശ്ചയിച്ച പ്രകാരമാണു മുഹമ്മദ് യാസീനെ പുതിയ സെക്രട്ടറിയാക്കിയത്. യാസീൻ കോളജ് ക്യാംപസിൽ കയറി എസ്ഐ പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജ് യൂണിറ്റ് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിരുന്നു.

ആരോപണ വിധേയനായതിനാൽ യാസിനെ സെകട്ടറിയാക്കരുതെന്ന് കമ്മിറ്റി അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. പരാതിയുണ്ടെങ്കിൽ സിപിഎം ജില്ലാ നേതൃത്വത്തോട് പറയാനാണ് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ നിർദേശിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് വൈസ്പ്രസിഡന്റുമാരായ ഗോപിക വിജയപ്രസാദ്, ബിനീഷ് വിജയൻ, കമ്മിറ്റി അംഗങ്ങളായ അരുൺ, നിമ്മി എന്നിവർ സ്വയം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. ജിഷ്ണു ശോഭ രാജിവച്ചതോടെ പ്രസിഡന്റിനെയും ഒഴിവാക്കണമെന്നു സിപിഎം നേതൃത്വം നിർദേശിച്ചതോടെയാണ് എ.എ.അക്ഷയിനെ പ്രസിഡന്റാക്കിയത്.

English summary
crisis in SFI Alappuzha district committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X