• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി: മന്ത്രി എ സി മൊയ്തീന്‍

ആലപ്പുഴ: പ്രാദേശികതല വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വളരെ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ അഞ്ചുവര്‍ഷമാണ് കടന്നു പോയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍. അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം, അരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിര്‍മിച്ച പൊതു കളിസ്ഥലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ പത്ത് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതു കളിസ്ഥലങ്ങള്‍ടെ ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.

എന്തുകൊണ്ട് ദൃശ്യം 2വില്‍ അഭിനയിച്ചില്ല, ഒടുവിൽ കാരണം വെളിപ്പെടുത്തി ഷാജോണ്‍; ഭയങ്കര വിഷമമുണ്ടെന്ന് താരം

വികസനകാര്യത്തില്‍ റോഡും കെട്ടിടങ്ങളും മാത്രമല്ല പൊതുജന ആരോഗ്യവും പ്രധാനമായി കണ്ട സര്‍ക്കാരാണിത്. ആരോഗ്യമുള്ള ജനതയ്ക്കായി അനിവാര്യമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊതു കളിസ്ഥലം എന്ന ആശയത്തിന് മുന്‍ഗണന കൊടുത്ത് പഞ്ചായത്തുകള്‍ തോറും പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കാനും സമൂഹത്തിന്റെ ആരോഗ്യത്തിനും പൊതു കളിസ്ഥലങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിലേക്കില്ല: പുതിയ പാർട്ടിയുമായി മുന്നോട്ട്, മുല്ലപ്പള്ളിയുടെ അഭിപ്രായം തള്ളി മാണി സി കാപ്പൻ

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ മുതല്‍മുടക്കില്‍ അരൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച പൊതു കളിസ്ഥലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, വാര്‍ഡ് അംഗങ്ങളായ സീനത്ത് ശിഹാബുദ്ദീന്‍, ബി.കെ. ഉദയകുമാര്‍, അമ്പിളി ഷിബു, സന്ധ്യ ശ്രീജന്‍, എ.എ. അലക്സ്, ഒ. കെ. മോഹനന്‍, വി.കെ. മനോഹരന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, അരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, വൈസ് പ്രസിഡന്റ് ഷില്‍ജ സലിം, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി

'കേരളത്തില്‍ 97 % മാംസം കഴിക്കുന്നവർ, എങ്ങനെ സഹിക്കും'? ശ്രീധരനെ പരിഹസിച്ച് കെടി കുഞ്ഞിക്കണ്ണൻ

എൽഡിഎഫിനെ ഞെട്ടിച്ച് മാണി സി കാപ്പൻ..എൻസിപിയിൽ നിന്ന് കൂട്ടരാജി,പാര്‍ട്ടി വിട്ടത് ബ്ലോക്ക് പ്രസിഡന്റുമാരടക്കം

ബിജെപിയെ ഞെട്ടിച്ച് ബിഡിജെഎസ്; പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, അമര്‍ഷം

പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  English summary
  Critical interventions in local development activities Says Minister AC Moideen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X