ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഓഫീസിനെതിരെ വിമര്‍ശനം, ചിന്താജറോം ഫേസ്ബുക്കില്‍ അഭിപ്രായം പറയരുതെന്നും വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചന്തിരൂരില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളോട്, ഇവര്‍ക്കു ജോലി കൊടുത്തതു കൊണ്ട് പാര്‍ട്ടിക്കെന്താ നേട്ടം? എന്ന ചോദ്യം ഉയര്‍ന്നുവെന്നു അമ്പലപ്പുഴ ബ്ലോക്കില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനെതിരെയും സമ്മേളനം ചര്‍ച്ച ചെയ്തു മറുപടി നല്‍കണമെന്നായിരുന്നു ആവശ്യം.

എന്തെങ്കിലും ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കുന്നവര്‍ക്ക് ഒരു സഹായവും കിട്ടുന്നില്ലെന്നു മാത്രമല്ല, പരിഹസിക്കപ്പെടുകയും ചെയ്യുന്നുവെന്നു വിമര്‍ശനമുണ്ടായി. ഉപതിരഞ്ഞെടുപ്പു നടന്നപ്പോള്‍ ചെങ്ങന്നൂരിലെ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം ദയന!ീയമായിരുന്നുവെന്ന് കഞ്ഞിക്കുഴി, മാരാരിക്കുളം, അരൂര്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ആരോപിച്ചു. പുറത്തു നിന്നെത്തിയവര്‍ മാത്രമേ അവിടെ പ്രവര്‍ത്തിച്ചുള്ളു. അതാണു സജി ചെറിയാന്റെ വിജയത്തിനു കാരണമായതെന്നും ആരോപണമുയര്‍ന്നു. ചിന്ത ജെറോമിനെതിരെയും പി.കെ.ശശിക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

dyficonvention

ചിന്ത ജെറോം ഫെയ്‌സ്ബുക്കില്‍ അഭിപ്രായം പറയരുതെന്നും പി.കെ.ശശിയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം ജനങ്ങളില്‍ മോശം പ്രതിച്ഛായയുണ്ടാക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, പ്രായപരിധി കഴിഞ്ഞ നേതാക്കളെ ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ഭാരവാഹികളെ സംബന്ധിച്ച് മന്ത്രി ജി.സുധാകരനുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനം അറിയിക്കും.

<strong>മൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർ</strong>മൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർ

പ്രായപരിധി പിന്നിട്ട കായംകുളം മേഖലയിലെ ഒരു നേതാവിനെ ജില്ലാ ഭാരവാഹിയാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. വ്യാജ പേരില്‍ ഇന്നലെ ജില്ലാ സമ്മേളനത്തിന്റെ ആദ്യ ദിനം അവസാനിക്കുന്നതിനു മുന്‍പാണു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹത്തെ ഭാരവാഹിയാക്കിയാല്‍ ജനനത്തീയതി തെളിയിക്കുന്ന രേഖകള്‍ പരസ്യമാക്കുമെന്നും പോസ്റ്റിലുണ്ട്. നേതാക്കളാരും പോസ്റ്റിനോട് പ്രതികരിച്ചിട്ടില്ല. പോസ്റ്റ് സമ്മേളനത്തില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും നേതാവിന്‌റെ ഭാരവാഹിതകത്വത്തെ ബാധിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ന് സമാപിക്കുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

English summary
criticism against chief ministers office and chintha jerome in dyfi convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X