ആലപ്പുഴയില്‍ പൊലീസുകാരന്റെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞു; ഇന്നലെ വൈകീട്ട് വരെ ഡ്യൂട്ടിയില്‍
ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആര്‍ ക്യാമ്പിലെ എ എസ് ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് വരെ അദ്ദേഹം ക്യാമ്പിലുണ്ടായിരുന്നു എന്നാണ് വിവരം. ആലപ്പുഴ കാഞ്ഞിരം ചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിയുകയായിരുന്നു. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പൊലീസുകാരന്റേതാണെന്ന് മനസിലായത്.

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുള്ളതായി അറിയില്ലെന്നാണ് ക്യാമ്പ് കമാന്റന്റ് അറിയിച്ചത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications